ലണ്ടന്‍: ലോകത്തേറ്റവും ദൈര്‍ഘ്യമേറിയ വിവാഹജീവിതത്തിന് ഉടമകളെന്ന് കരുതുന്ന ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഭാരത വംശജനായ കരംചന്ദാണ്(110) മരിച്ചത്. ഭാര്യ കര്‍ത്താരി. 111 ാം ജന്മദിനം ആഘോഷിക്കാന്‍ ആറാഴ്ച മാത്രം ബാക്കിയിരിക്കെ ഇന്നലെ മരണം. ഭാര്യ കര്‍ത്താരിക്ക് 103 വയസുണ്ട്. 90 വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്.
വെസ്റ്റ് യോര്‍ക്ക് ഷയറിലെ ബ്രാഡ്‌ഫോര്‍ഡിനു സമീപം ഗേളിങ്ങ്റ്റണിലാണ് ഇവര്‍ താമസിച്ചിരുന്നത്. പഞ്ചാബില്‍ 1905ലാണ് കരംചന്ദ് ജനിച്ചത്. ’25ലാണ് കര്‍ത്താരിയെ വിവാഹം കഴിച്ചു. ’65ലാണ് ഇവര്‍ ബ്രാഡ്‌ഫോര്‍ഡില്‍ താമസമുറപ്പിച്ചത്. കമ്പിളി ക്കമ്പനിയിലായിരുന്നു കരംചന്ദിന് ജോലി. എട്ടു മക്കളും 27 പേരക്കുട്ടികളും അവരുടെ മക്കളുമായി വലിയൊരു കുടുംബമാണ് ഇവരുടേയത്. ഇത്രയും ദൈര്‍ഘ്യമേറിയ മറ്റൊരു ദാമ്പത്യമില്ലെന്നാണ് പറയപ്പെടുന്നത്.
















