മെക്സിക്കോ സിറ്റി: പടിഞ്ഞാറൻ മെക്സിക്കോയിലെ ചപ്ല തടാകത്തിൽ നിന്നും 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 12 പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും അഴുകിയ മൃതദേഹങ്ങളാണ് പോലീസ് തടാകത്തിൽ നിന്നും കണ്ടെടുത്തത്.
മരിച്ചവർ മയക്ക്‌മരുന്ന് സംഘത്തിൽപ്പെട്ടവരാണെന്ന് പോലീസ് വക്താക്കൾ അറിയിച്ചു. സമീപ പ്രദേശത്ത് എത്തിയ ഇവരെ മിചോചാൻ സംസ്ഥാനത്തുള്ള എതിർ വിഭാഗത്തിൽപ്പെട്ട മയക്ക് മരുന്ന് സംഘം കൊലപ്പെടുത്തി തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
നദിയിൽ ഒഴുകി നടക്കുന്ന രീതിയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അമേരിക്കൻ, മെക്സിക്കൻ സഞ്ചാരികൾ ഏറെ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ചപ്ല തടാകവും അനുബന്ധ പ്രദേശങ്ങളും.
















