Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഉഡ്ത പഞ്ചാബിന്റെ ഗതികേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 05:59 pm IST
inVaradyam

ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് അഭിഷേക് ചൗബേയുടെ ഉഡ്ത പഞ്ചാബ് തിയേറ്ററുകളില്‍ എത്തിയത്. സിനിമയിലെ ചില ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് അനാവശ്യമായി കട്ട് ചെയ്‌തെന്ന പേരിലാണ് ഉഡ്ത പഞ്ചാബ് ആദ്യം ജനശ്രദ്ധയാകര്‍ഷിച്ചത്. ഇതിന്റെ പേരില്‍ കോടതി കയറി. നിരവധി മാധ്യമചര്‍ച്ചകള്‍ നടന്നു. ഇതൊക്കെ ചി്രതത്തിന്റെ കളക്ഷന്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തി.

ചിത്രത്തിലെ അശ്ലീല വാക്കുകളുടെ പ്രയോഗമടക്കം 13 ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിന്റ നടപടിക്കെതിരെ ചലച്ചിത്ര സാമൂഹ്യ സേവന രംഗത്തെ നിരവധിയാളുകള്‍ രംഗതെത്തി. ചിത്രത്തിന്റെ പേരിലുള്ള പഞ്ചാബ് എന്നത് മാറ്റണമെന്നും സംസ്ഥാനത്തെ സ്ഥലങ്ങളുടേയും എംഎല്‍എമാരുടേയും പേര് പ്രതിപാദിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി അറിയിച്ചിരുന്നു. എഎപിയുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഇതിനെ രാഷ്‌ട്രീയവല്‍കരിക്കുകയും പഞ്ചാബ്- കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ഇതൊരു ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നടപടി ഉത്തരകൊറിയയിലാണ് നാം ജീവിക്കുന്നതെന്ന പ്രതീതി ഉളവാക്കുന്നെന്നും നിര്‍മ്മാതാവ് അനുരാഗ് കശ്യപ് ഈ വിഷയത്തില്‍ ട്വിറ്ററിലൂടെ പ്രതിഷേധവും അറിയിച്ചു. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലും ഇത്തരം ട്വീറ്റിട്ട് അനുരാഗ് തന്റെ ദേഷ്യം തീര്‍ത്തു.

എന്നാല്‍ ഉഡ്ത പഞ്ചാബിന്റെ തിരക്കഥ ബെന്‍ എല്‍ട്ടന്‍ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്റെ ഹൈ സൊസൈറ്റി എന്ന പുസ്തകം കോപ്പിയടിച്ചുണ്ടാക്കിയതാണെന്നാണ് പുതിയ വിവാദം. ചിത്രത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ വാദിച്ചതെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഈ വാര്‍ത്ത. പ്രമുഖ മാധ്യമത്തിന്റെ വെബ്‌സൈറ്റില്‍ പുസ്തകം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഉഡ്ത പഞ്ചാബിന്റെ പേരുവരെ കോപ്പിയടിയാണെന്ന് പറയുന്നു. ഹൈ എന്നതിന്റെ ഹിന്ദി അര്‍ത്ഥമാണ് ഉഡ്ത, രണ്ടാമത്തെ വാക്കായ സൊസൈറ്റിയെ പഞ്ചാബ് എന്നാക്കി എന്നുമാത്രം.

ബ്രിട്ടീഷ് മയക്കുമരുന്നു സംസ്‌കാരത്തെ വികലമായ ഹാസ്യത്തില്‍ ചാലിച്ചാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടോമി ഹാന്‍സണ്‍ എന്ന മയക്കുമരുന്ന് അടിമയെ കേന്ദ്രീകരിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജെസ്സി എന്ന പെണ്‍കുട്ടി ലണ്ടനില്‍ നിന്ന് സ്‌കോട്ട്‌ലന്‍ഡിലെ തന്റെ വീട്ടിലേക്ക് മടങ്ങവേ മയക്കുമരുന്നു നല്‍കി വേശ്യാവൃത്തിക്കായി കൊണ്ടുപോവാന്‍ ശ്രമിക്കുന്നതും അതിനിടെ ഹാന്‍സണും ജെസ്സിയും കണ്ടുമുട്ടുന്നതും അടുപ്പത്തിലാവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇടയില്‍ ബാരി ലെമന്‍ എന്ന പോലീസുകാരനും മുഖ്യകഥാപാത്രമായി എത്തുന്നു.

ഹിന്ദിയില്‍ ഹാന്‍സണിന്റെ കഥാപാത്രത്തിന്റെ പേര് തേജീന്ദര്‍ സിങ് (ഷഹീദ് കപൂര്‍), ജെസ്സിയുടെ കഥാപാത്രം ബൗരിയ (ആലിയ ഭട്ട്), പോലീസായി സര്‍തജ് സിങ് (ദില്‍ജിത് ദോസഞ്ച്) എന്നിവരാണ് അഭിനയിക്കുന്നത്. പഞ്ചാബ് കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന വ്യത്യാസം മാത്രമാണുള്ളതെന്ന് ഒറ്റനോട്ടത്തില്‍ പറയാം. കൂടാതെ ഹൈ സൊസൈറ്റിയില്‍ ബ്രിട്ടണിലെ മയക്കുമരുന്നുകടത്തലും ഉഡ്ത പഞ്ചാബില്‍ പാക്കിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്ക് മയക്കുമരുന്നു കടത്തുന്നതുമാണ്. ഇത്തരത്തില്‍ രാജ്യം മുഴുവന്‍ ചൂടുപിടിച്ച ചര്‍ച്ചക്ക് വഴിവെക്കുകയും സംസ്ഥാന ഭരണത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത ചിത്രം അതിന്റെ ചൂടാറുന്നതിനു മുമ്പെ, മറ്റൊന്നിന്റെ കോപ്പിയടിയാണെന്ന് പുറത്തുവന്നത് ഉഡ്ത പഞ്ചാബിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നാണക്കേടായി.

ഹൈ സൊസൈറ്റിയുടെ പ്രേരണയിലാണ് ഉഡ്ത പഞ്ചാബ് എഴുതിയതെന്ന ആരോപണം തിരക്കഥാകൃത്ത് സുദീപ് ശര്‍മ്മ തള്ളി. 2000 ല്‍ പുറത്തിറങ്ങിയ സ്റ്റീവന്‍ സൊദെര്‍ ബെര്‍ഗിന്റെ ട്രാഫിക് എന്ന സിനിമയാണ് ഉഡ്ത പഞ്ചാബിന് പ്രേരകമായതെന്ന് പറയുന്നു. അമേരിക്കക്കും മെക്‌സിക്കോയ്‌ക്കുമിടയിലുള്ള മയക്കു മരുന്നു കടത്തലുമായി ബന്ധപ്പെട്ടാണ് ട്രാഫിക് ചിത്രീകരിച്ചിരിക്കുന്നത്. ബെന്‍ എല്‍ട്ടണിന്റെ ഹൈ സൊസൈറ്റി വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ പല ഭാഗങ്ങളും ഓര്‍മ്മയിലില്ലെന്നും ശര്‍മ്മ പറയുന്നു.

ഇതുകൂടാതെ 2012 ല്‍ തെഹല്‍ക്കയില്‍ സായ് മനീഷ് എഴുതിയ പഞ്ചാബ് ഡ്രഗ് ക്രൈസിസ് എന്ന ലേഖനവും ഉഡ്ത പഞ്ചാബിന്റെ തിരക്കഥ നിര്‍മ്മാണത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണു തുറപ്പിക്കുന്നതുമായിരുന്നു ലേഖനം. സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ മനീഷിന്റെ സഹായം തേടിയിരുന്നു.

അന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചാബിലെ മയക്കുമരുന്നുകടത്തലുകളെ കുറിച്ചും, അവിടുത്തെ പുനരധിവാസത്തെപ്പറ്റിയും വിശദമായി പഠനം നടത്തി. അതിനുശേഷമാണ് ഉഡ്ത പഞ്ചാബിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്നാണ് ശര്‍മ്മയുടെ പ്രതികരണം. എന്നാല്‍ എന്തുകൊണ്ടൊ സംവിധായകന്‍ ചൗബെ ഇതുസംബന്ധിച്ച് പ്രതികരിക്കാനും മാധ്യമങ്ങളുടെ ഫോണ്‍വിളികള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി പറയാനും ഇതുവരെ തയ്യാറായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.