മട്ടാഞ്ചേരി: വിനോദസഞ്ചാര മേഖലയെ ആകര്‍ഷിക്കുന്ന പരിചയപ്രദര്‍ശനങ്ങളുമായി കേരള ട്രാവല്‍ മാര്‍ട്ടിന് തുടക്കമായി. കൊച്ചി തുറമുഖത്ത് സാമുദ്രിക ഹാളിലാണ് കെടിഎം നടക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സവിശേഷതകള്‍ക്കൊപ്പം വിപണന സേവന സാധ്യതകളെ പ്രയോജനപ്പെടുത്തുവാനുമുള്ള വേദിയായാണ് കെടിഎം. സ്വദേശവിദേശ വിനോദസഞ്ചാര മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്ന് ടൂര്‍ പാക്കേജുകളും സേവനങ്ങളും പരസ്പരം കൈമാറുന്ന ബിസിനസ്സ് മീറ്റാണ് ട്രാവല്‍ മാര്‍ട്ടിന്റെ പ്രധാന ലക്ഷ്യം. വിവിധ കേന്ദ്രങ്ങളുടെ സവിശേഷതകളും പ്രത്യേകതകളും സൗകര്യങ്ങളും പരിചയപ്പെടുത്തി 200ല്‍ ഏറെ സ്റ്റാളുകളാണ് ട്രാവല്‍ മാര്‍ട്ടിലുള്ളത്. മുസരീസ് ഘനന ചരിത്രം മുതല്‍ ഗ്രാമീണ ഉല്പന്ന നിര്‍മ്മാണ രീതികളും അമ്പെയ്‌ത്തും മരത്തിന് മുകളിലെ ഏറുമാടങ്ങളും വനയാത്രയും പായ്‌ക്കപ്പലിലെത്തിയ വിദേശ വിപണി വരെ പ്രദര്‍ശനത്തിലുണ്ട്. മീറ്റില്‍ വിദേശ പ്രതിനിധികളുമായി ചര്‍ച്ചകളും സെമിനാറും നടക്കും. നാളെ ട്രാവല്‍ മാര്‍ട്ട് പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനവുമുണ്ടാകും
















