എളമക്കര: ക്ഷേത്രാങ്കണത്തെ മറ്റൊരു അമ്പാടിയാക്കി പേരണ്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജന്മോത്സവം ആഘോഷിച്ചു. അഖില ഭാരത നാരായണീയ പ്രചാരസഭയുടേയും ക്ഷേത്രം ദേവസ്വത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന നാരായണീയ മഹാസത്രത്തില്‍ ഇന്നലെയാണ് ശ്രീകൃഷ്ണാവതാര പാരായണവും നാമസങ്കീര്‍ത്തന സന്ധ്യയും അരങ്ങേറിയത്.
ശ്രീകൃഷ്ണലീലകള്‍ അനുകരണീയമല്ലെന്നും ശ്രീകൃഷ്ണ വാണികളാണ് ജനങ്ങള്‍ നെഞ്ചോടുചേര്‍ക്കേണ്ടതെന്നും മുഖ്യയജ്ഞാചാര്യന്‍ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി പറഞ്ഞു. കലിയുഗത്തില്‍ നാമജപത്തിനുള്ള പ്രാധാന്യം മനസ്സിലാക്കുകയും മാനവസേവയാണ് മാധവസേവയെന്ന സത്യത്തെ ഭക്തജനസമൂഹം തിരിച്ചറിയുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പൂജകള്‍ക്കും പാരായണത്തിനും കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി, ശ്രീജ ശ്രീഹരി നമ്പൂതിരി, മേക്കാട് വാസുദേവന്‍ നമ്പൂതിരി, മണപ്പിള്ളി രാജീവ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ശ്രീകൃഷ്ണ നാമസങ്കീര്‍ത്തന സമര്‍പ്പണത്തിന് ഗുരുവായൂര്‍ കൃഷ്ണന്‍, സുജന്‍ പൂപ്പത്തി, പറവൂര്‍ സുജിത്ത്, അഖിലേഷ് അന്നമനട എന്നിവര്‍ നേതൃത്വം നല്‍കി.
നാളെ വൈകീട്ട് ഏഴിന് സത്രവേദിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നൃത്താവിഷ്‌കാരങ്ങളോടെ രുഗ്മിണീസ്വയംവരം നടക്കും. രുഗ്മിണീസ്വയംവര ഘോഷയാത്രയും അരത്മേറും. വെള്ളിയാഴ്ച ഉച്ചക്ക് 12ന് സത്രസമര്‍പ്പണം നടക്കും. സമാപന സമ്മേളനം നടന്‍ മധു ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ വേണുഗോപാല്‍ സി.ആനന്ദ് മേല്‍പ്പത്തൂര്‍ പുരസ്‌കാരം സമ്മാനിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്ത
















