30 വര്‍ഷത്തിനിടെ ആദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാട്‌ഫോര്‍ഡിനോടു തോറ്റു. പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ അഞ്ചാം മത്സരത്തിനിറങ്ങിയ യുണൈറ്റഡ് ലീഗിലെ വാട്‌ഫോര്‍ഡിനോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നാണംകെട്ടത്.
42 തമിഴ്‌നാട് ബസുകള്‍ അഗ്‌നിക്കിരയാക്കിയത് 22 കാരിയാണെന്ന് സംശയം.കാവേരി തര്‍ക്കവുമായി ഉണ്ടായ കലാപത്തിലാണ് ബസുകള്‍ അഗ്‌നിക്കിരയാക്കിയത് . ഭാഗ്യ എന്ന യുവതിക്ക് നേരെയാണ് ആരോപണം.
50 സൈനികര്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യയാണ് വെളിപ്പെടുത്തി. എന്നാല്‍, ഐഎസ് കേന്ദ്രമാണെന്ന ധാരണയിലാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് അധികൃതരുടെ വിശദീകരണം.
65 യാത്രക്കാരുമായി ബീഹാറില്‍ ബസ് കുളത്തില്‍ വീണു. 35 പേരുടെ മൃതദേഹം കണ്ടെത്തി. ബിഹാറിലെ മധുബനിയില്‍നിന്ന് സീതാമര്‍ഹിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസാക്ക ചൗക്കയിലാണ് സംഭവം.
94 പുഷ് അപ് എടുത്ത് മലയാളി ഗിന്നസിലേക്ക്. മിനിട്ടില്‍ 94 പുഷ് അപ് എടുത്താണ് ഗിന്നസ് റെക്കോര്‍ഡില്‍ എത്തിയത്. ചോറ്റാനിക്കര സ്വദേശി സിജുവാണ് കണയന്നൂരില്‍ നടന്ന ഓണാഘോഷ പ്രദര്‍ശനത്തില്‍ റെക്കോഡിട്ടത്.
















