Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉറിക്കു മറുപടി മ്യാന്‍മര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 10:20 pm IST
in Vicharam

തളരാത്ത വീര്യം.. ചണ്ഡേലില്‍ ഭീകരര്‍ സൈനിക വാഹനം ആക്രമിച്ച സ്ഥലം

ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയടക്കം മിക്ക ഭീകരസംഘടനകളുടേയും താവളം പാക്കധിനിവേശ കശ്മീരാണ്. അവിടുത്തെ മുസാഫറാബാദാണ് കേന്ദ്രം. ഇവിടങ്ങളിലെ കേന്ദ്രങ്ങളുടെ വിശദവിവരങ്ങളും അവയുടെ സ്‌കെച്ചും ചിത്രങ്ങളും പോലും നമ്മുടെ കൈവശമുണ്ട്. മ്യാന്‍മറില്‍ നടത്തിയതുപോലുള്ളതോ വ്യോമാക്രമണമോ നമുക്കാകാം. ഞായറാഴ്ചത്തെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താവളങ്ങള്‍ കടന്നാക്രമിക്കാന്‍ അനുമതി നല്‍കണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. പാക്കധിനിവേശ കശ്മീരില്‍ ഭാരതത്തിന് അനുകൂലമായ അന്തരീക്ഷം അലയടിക്കുന്നുമുണ്ട്. ഈ സാഹചര്യവും നമുക്ക് സഹായകമാകും.

വെറും മുക്കാല്‍ മണിക്കൂര്‍, തച്ചുതകര്‍ത്തത് ഭീകരരുടെ വലിയ രണ്ടുക്യാമ്പുകള്‍. കൊന്നൊടുക്കിയത് നൂറോളം ഭീകരരെ. സ്വതന്ത്രഭാരത ചരിത്രത്തില്‍ ആദ്യമായിരുന്നു അതിര്‍ത്തികടന്നുള്ള ഇത്തരമൊരു തിരിച്ചടി. ശസ്ത്രക്രിയയുടെ കൃത്യതയോടെയുള്ള പ്രത്യാക്രമണം നടത്തിയത് അതിവിദഗ്‌ദ്ധ പരിശീലനം നേടിയ, 21 പാരാ കമാന്‍ഡിലെ 70 കമാന്‍ഡോകളും. ഭാരത സൈന്യത്തിന്റെ ധീരതയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഡ്യവും ഒത്തുചേര്‍ന്നപ്പോള്‍ ഓപ്പറേഷന്‍ വമ്പന്‍ വിജയമായി.

2015 ജൂണ്‍ ഒന്‍പത് ചൊവ്വാഴ്ചയായിരുന്നു ഭാരതം മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് റാംബോ മാതൃകയിലുള്ള ഓപ്പറേഷനിലൂടെ ഭീകരരെ കൊന്നൊടുക്കിയത്.

ചണ്ഡേലില്‍ പൊലിഞ്ഞ ജീവനുകള്‍

പ്രത്യേക നാഗാലാന്‍ഡ്, പ്രത്യേക ബോഡോലാന്‍ഡ്, ഖലിസ്ഥാന്‍ തുടങ്ങിയ വിഘടനവാദങ്ങള്‍ ഒരുകാലത്ത് അതിശക്തമായിരുന്നു. ഖലിസ്ഥാന്‍ വാദം പിന്നീട് കെട്ടടങ്ങി. വടക്കുകിഴക്കന്‍ മേഖലയില്‍ തഴച്ചുവളര്‍ന്ന വിഘടനവാദങ്ങള്‍ ശക്തികുറഞ്ഞു. ചര്‍ച്ചകളിലൂടെ പലരും വിഘടന വാദം ഉപേക്ഷിച്ച് ദേശീയ മുഖ്യധാരയില്‍ ചേര്‍ന്നിട്ടുമുണ്ട്. എങ്കിലും ഇവ പൂര്‍ണ്ണമായി പൊലിഞ്ഞിട്ടില്ല. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്( എന്‍എസ്‌സിഎന്‍)ഖപ്‌ലാങ്ങ് വിഭാഗം, കാംഗ്‌ളി കന്ന യാവൂള്‍ ലപ് (കെവൈകെഎല്‍), ഉള്‍ഫ തുടങ്ങി നിരവധി സംഘടനകള്‍ ഇന്നും സജീവമാണ്. ചൈനയുടെ സഹായത്തോടെയാണ് ഇവയുടെ നിലനില്‍പ്പ്. ആയുധങ്ങളും മറ്റും നല്‍കി ഇവരെ സഹായിക്കുന്നത് ചൈനയാണെന്ന് നേരത്തെതന്നെ വെളിവായിരുന്നു.

എന്നാല്‍ ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയവപോലെ അത്ര ശക്തമല്ല ഇവയെന്നു മാത്രം. ഇവ വടക്കു കിഴക്കന്‍ മേഖലയില്‍ നിരന്തരം ചെറിയ ചെറിയ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുമുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ എന്‍എസ്‌സിഎന്‍, വലിയൊരാക്രമണം അഴിച്ചുവിട്ടു. 2015 ജൂണ്‍ നാലിന് മണിപ്പൂരിലെ ചണ്ഡേലില്‍ അവര്‍ സൈനികവാഹനം ആക്രമിച്ചു. ദോഗ്ര റജിമെന്റിലെ 18 സൈനികരാണ് വീരമൃത്യു വരിച്ചത്.

ചരിത്രമെഴുതിയ തിരിച്ചടി

ഇതിന് തിരിച്ചടി നല്‍കിയേ കഴിയൂയെന്ന് നരേന്ദ്ര മോദി സര്‍ക്കാരും സൈന്യവും തീരുമാനിച്ചു. നാഗാ ഭീകരര്‍ വന്നതും ആക്രമണം കഴിഞ്ഞ് മടങ്ങിയതും മ്യാന്‍മറിലെ കേന്ദ്രങ്ങളില്‍ നിന്നാണെന്ന് വിവരം ലഭിച്ചിരുന്നു. പിന്നെ പെട്ടെന്നായിരുന്നു ആസൂത്രണവും തിരിച്ചടിയും. ബംഗ്‌ളാദേശ് സന്ദര്‍ശിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുണ്ടായിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം റദ്ദാക്കി മടങ്ങി.

ദോവലും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ബ്രിട്ടീഷ് സന്ദര്‍ശനം റദ്ദാക്കിയ കരസേനാ മേധാവി മേജര്‍ ദല്‍ബീര്‍ സിംഗ് സുഗാഹ് എന്നിവരും അടിയന്തരമായി ചര്‍ച്ചചെയ്ത് പ്രധാനമന്ത്രിയുടെ മുന്‍പില്‍ പദ്ധതി അവതരിപ്പിച്ചു. സപ്തംബര്‍ ഏഴിന് രാത്രിയില്‍, ശക്തമായി മുന്നോട്ടുപോകാന്‍ അനുമതി ലഭിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിലായി ഒരുക്കങ്ങള്‍. ഒന്‍പതിന് തിരിച്ചടിക്കാനായിരുന്നു രഹസ്യതീരുമാനം.

രണ്ട് തടസങ്ങളായിരുന്നു മുന്‍പില്‍ ഒന്ന്: ഭീകരരുടെ താവളങ്ങള്‍ മ്യാന്‍മറിന്റെ അതിര്‍ത്തി കടന്ന് കിലോമീറ്ററുകളോളം ഉള്ളിലാണ്.

രണ്ട്: കൊടുംവനമാണ് അതിര്‍ത്തിയില്‍. ഏത് പ്രതികൂല അന്തരീക്ഷത്തിലും പോരാടാന്‍ പ്രത്യേക പരിശീലനം ലഭിച്ച 21 പാരാ (പ്രത്യക കമാന്‍ഡോ) വിഭാഗത്തിലെ 70 കമാന്‍ഡോകളെ തെരഞ്ഞെടുത്തു. കൊടും വനത്തിലും കൊടുമുടികളിലും കൊടുംതണുപ്പിലും വീര്യംകെടാത്ത കമാന്‍ഡോകളാണ് ഇവര്‍.

അതിര്‍ത്തികടന്നും വിഘടനവാദികളെ കൈകാര്യം ചെയ്യാന്‍ 90ലെ ഭാരത മ്യാന്‍മര്‍ കരാര്‍ പ്രകാരം സാധിക്കുമെന്ന് വിദഗ്‌ദ്ധോപദേശം ലഭിച്ചു. മ്യാന്‍മര്‍ സര്‍ക്കാരിനെ വിവരം ധരിപ്പിച്ചു. ഇതോടെ മിന്നലാക്രമണത്തിന് വഴിയൊരുങ്ങി. ധ്രുവ് ഹെലിക്കോപ്ടറില്‍ കമാന്‍ഡോകളെ ഇറക്കി. എം 17 കോപ്ടറുകളും തയ്യാറാക്കി നിര്‍ത്തി.ദോവലും മേജര്‍ സുഹാഗും ഇതിനകം മണിപ്പൂരില്‍ എത്തിയിരുന്നു. പദ്ധതി ആസൂത്രണമെല്ലാം നടന്നത് ദോവലിന്റെ തലച്ചോറിലായിരുന്നു. ഇരുവരും ചേര്‍ന്ന് അവസാനവട്ട വിലയിരുത്തല്‍. കൊടുംവനത്തിലൂടെ കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിച്ച കമാന്‍ഡോകള്‍ അതിര്‍ത്തി കടന്നു. വീണ്ടും കൊടുംകാട്ടിലൂടെയും പുല്‍മേടുകളിലൂടെയും ഇഴഞ്ഞും നിരങ്ങി നീങ്ങിയും…

യന്ത്രത്തോക്കുകള്‍, ഗ്രനേഡുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, രാത്രിയിലും ഉപയോഗിക്കാവുന്ന തരം ദൂരദര്‍ശിനികള്‍, കണ്ണാടികള്‍, സെന്‍സറുകള്‍ ഇവയെല്ലാമേന്തി നീങ്ങിയ കമന്‍ഡോകള്‍ പുലര്‍ച്ചെ മൂന്നിന് പൊന്ന്യ, അംഗസീയ ക്യാമ്പുകള്‍ ആക്രമിച്ചു. രണ്ടും അതിര്‍ത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ മ്യാന്‍മറിന്റെയുള്ളില്‍. എന്‍എസ്‌സിഎന്‍ ഭീകരരുടെ മൂന്നാം ബ്രിഡേഗിന്റെ താവളമാണ് പൊന്ന്യ.അംഗസീയ ഭീകരസംഘടനകളുടെ പൊതുതാവളവും. അവര്‍ക്ക് തിരിച്ചടിക്കാന്‍ പോലുമായില്ല. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭീകരര്‍ തകര്‍ന്നു. വെടിവയ്‌പിലും റോക്കറ്റാക്രമണത്തിലും നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ക്യാമ്പ് കത്തിച്ചു.

ഇതിനിടെ നമ്മുടെ ഒരു കമാന്‍ഡോക്കു പോലും ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നില്ല. മുക്കാല്‍ മണിക്കൂറേ ഇതിന് വേണ്ടിവന്നുള്ളു.പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ താവളങ്ങളിലുണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയശേഷം ഉച്ചയോടെയാണ് കമാന്‍ഡോകള്‍ മടങ്ങിയത്. അതിനുശേഷമാണ് വാര്‍ത്ത പുറത്തുവിട്ടത്. വിവരം മ്യാന്‍മര്‍ സൈന്യത്തെയും അറിയിച്ചു. അതിവിദഗ്‌ദ്ധമായി ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ വന്‍വിജയമായെന്ന് മ്യാന്‍മര്‍ സര്‍ക്കാരിനെയും അറിയിച്ചു. ഓരോ നീക്കവും പ്രധാനമന്ത്രി അറിയുന്നുമുണ്ടായിരുന്നു.

വ്യോമാക്രമണം വേണ്ടെന്നു വച്ചു

ഭീകരരുടെ താവളങ്ങളില്‍ സുഖോയ്, മിഗ് 29 ബോംബറുകള്‍ ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു ആദ്യപരിപാടി. എന്നാല്‍ കൃത്യമാവില്ലെന്നു കണ്ട് വേണ്ടെന്നു വയ്‌ക്കുകയായിരുന്നു.

ചൈനയ്‌ക്കുള്ള മുന്നറിയിപ്പ്

അതിര്‍ത്തികടന്നുള്ള ആക്രമണം ചൈനക്കുള്ള മുന്നറിയിപ്പു കൂടിയായിരുന്നു. വടക്കു കിഴക്കന്‍ മേഖലയിലെ ഭീകരരെ അവരാണ് എന്നും തുണച്ചിരുന്നത്. ഉള്‍ഫ കമാന്‍ഡര്‍ പരേഷ് ബറുവ ഒളിവില്‍ താമസിക്കുന്നത് ചൈനയിലെ യുവാന്‍ പ്രവിശ്യയിലാണ്.

പാക്കധിനിവേശ കശ്മീര്‍

ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയടക്കം മിക്ക ഭീകരസംഘടനകളുടേയും താവളം പാക്കധിനിവേശ കശ്മീരാണ്. അവിടുത്തെ മുസാഫറാബാദാണ് കേന്ദ്രം. ഇവിടങ്ങളിലെ കേന്ദ്രങ്ങളുടെ വിശദവിവരങ്ങളും അവയുടെ സ്‌കെച്ചും ചിത്രങ്ങളും പോലും നമ്മുടെ കൈവശമുണ്ട്. മ്യാന്‍മറില്‍ നടത്തിയതുപോലുള്ളതോ വ്യോമാക്രമണമോ നമുക്കാകാം.

ഞായറാഴ്ചത്തെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താവളങ്ങള്‍ കടന്നാക്രമിക്കാന്‍ അനുമതി നല്‍കണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. പാക്കധിനിവേശ കശ്മീരില്‍ ഭാരതത്തിന് അനുകൂലമായ അന്തരീക്ഷം അലയടിക്കുന്നുമുണ്ട്. ഈ സാഹചര്യവും നമുക്ക് സഹായകമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.