മിഡ്നാപുർ: പതിനെട്ടുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. യുവാവിന്റെ ബൈക്ക് മറ്റൊരു വാഹനത്തെ തട്ടിയതിനെ തുടർന്ന് ഉണ്ടായ വാക്കു തർക്കത്തിനൊടുവിൽ ജനക്കൂട്ടം രോഹിത് തന്തിയെന്ന യുവാവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പശ്ചിമബംഗാളിലെ മിഡ്നാപുർ ജില്ലയിലെ ഖരഗ്പുർ പ്രദേശത്ത് വച്ചാണ് കൊലപാതകം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി രോഹിതിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കു തർക്കം തുടങ്ങി. ഇത് കേട്ട് സമീപത്ത് ഉണ്ടായിരുന്ന ജനക്കൂട്ടം ഇവരുടെ അടുത്തേക്ക് ചെല്ലുകയും രോഹിതിനെ മർദ്ദിക്കുകയുമായിരുന്നു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് രോഹിത് സംഭവ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.
യുവാവിനെ മർദ്ദിക്കുന്നത് കണ്ട മറ്റ് പ്രദേശവാസികൾ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് രോഹിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവാവിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നില നിലനിൽക്കുകയാണ്.
















