അലഹബാദ്: പിറന്നാള്‍ ദിനത്തില്‍ മോദിക്ക് അലഹബാദിലെ ആരാധകരുടെ അപൂര്‍വ്വ സമ്മാനം. നരേന്ദ്ര മോദി ആപ്പിലെ ‘മോദി ചാലീസ’ യാണ് ഈ പിറന്നാള്‍ സമ്മാനം. അധികാരത്തിലേറിയ ശേഷം അദ്ദേഹം നടത്തിയ ജനക്ഷേമ പദ്ധതികളെ പ്രശംസിച്ചാണ് ചാലീസ തയ്യാറാക്കിയിരിക്കുന്നത്. ഇഷ്ടദൈവങ്ങളുടെ പ്രാര്‍ത്ഥനാ മന്ത്രങ്ങളാണ് ഉത്തരഭാരതത്തില്‍ ചാലീസയെന്ന് അറിയപ്പെടുന്നത്.
രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ എല്ലാ ശ്രമങ്ങളും ചാലീസയിലുണ്ട്. ആകാവുന്നത്രയും ജനങ്ങളുടെ ഫോണിലേക്ക് മോദി ചാലീസ അയച്ച് അദ്ദേഹത്തിന് പിന്തുണ വര്‍ധിപ്പിക്കുകയാണ് ആരാധക വൃന്ദം.
അടുത്തു നടക്കാനിരിക്കുന്ന യുപി തെരെഞ്ഞെടുപ്പില്‍ ചാലീസ ബിജെപിക്ക് ഗുണം ചെയ്തേക്കും. പ്രചാരണത്തിന് മോദിയെത്തിയാല്‍ ബിഎസ്പിയുടെയും എസ്പിയുടെയും ശനിദശ തുടങ്ങുമെന്നും മോദി ചാലീസയുടെ അണിയറക്കാര്‍ പറയുന്നു.
ആപ്പും ചാലീസയും നല്ലതു തന്നെയെന്ന് ബിജെപി നേതാക്കള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ അച്ചടക്കത്തെ അതൊന്നും ബാധിക്കരുതെന്ന താക്കീതുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: