ന്യൂദല്‍ഹി: ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിയുടെ ജീവപര്യന്തം, വധശിക്ഷയാക്കാന്‍ സുപ്രീം കോടതി വിധി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതി കാലാവധി തീരും മുന്‍പ് പുറത്തിറങ്ങിയാല്‍ ഇതേ കൃത്യം ആവര്‍ത്തിക്കുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിയായ ടുറ്റു ലോധി എന്ന പഞ്ചംലോധിയുടെ സങ്കട ഹര്‍ജി തള്ളിക്കൊണ്ടാണ് കേസിലെ പുനര്‍വിധി.
2011ല്‍ ജബല്‍പ്പൂരിലാണ് കേസിനാസ്പദമായ സംഭവം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന വകുപ്പില്‍ പെടുത്താതെ 25 വര്‍ഷത്തെ മാപ്പില്ലാത്ത ജീവപര്യന്തമായിരുന്നു അന്ന് ശിക്ഷ. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടാല്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുറത്തിറങ്ങാം.
കേസ് നടക്കുമ്പോള്‍ പ്രതിക്ക് 27 വയസായിരുന്നു പ്രായം.
നിസഹായയായ ഒരു കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി ജീവപര്യന്തത്തിനുള്ള 14 വര്‍ഷ കാലയളവു കഴിഞ്ഞ് പുറത്തിറങ്ങിയാലും ഇതേ കുറ്റം ആവര്‍ത്തിക്കാനിടയുണ്ടെന്ന് ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, ശിവകീര്‍ത്തി സിങ്, എ.എം. സാപ്രെ എന്നിവരടങ്ങിയ ബെഞ്ച് വിശദീകരിച്ചു.
















