ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ എസ്പിജി ഗാര്‍ഡുമാര്‍ പൈലറ്റുമാരോട് ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ നിന്നു വാരാണസിയിലേക്കുള്ള യാത്രയ്‌ക്ക് മുന്‍പാണ് ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റുമാരോട് ലൈസന്‍സ് ആവശ്യപ്പെട്ടത്. സപ്തംബര്‍ 14 ന് രാവിലെയാണ് സംഭവം.
വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണമേന്മ പരിശോധനയും എസ്പിജി നടത്തി. ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ വിമാനക്കമ്പനിയോട് ചോദിക്കാന്‍ പൈലറ്റുമാര്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലുടെ നിര്‍ദ്ദേശപ്രകാരം വിമാനം പരിശോധിച്ചു.
















