Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ലക്കില്ലാതെ കാറുകളില്‍ യുവാക്കള്‍: കാഴ്‌ച്ചക്കാരായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 12:55 pm IST
inKollam

കൊല്ലം: നഗരം ചുറ്റി കാറുകളില്‍ വിലസുന്ന മദ്യപ, ലഹരി സംഘങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്നു. രാത്രികാലങ്ങളില്‍ വാഹന പരിശോധനയില്ലാത്തതാണ് ഇത്തരം സംഘങ്ങള്‍ സൈ്വരവിഹാരത്തിന് കാരണമായിരിക്കുന്നത്. പ്രധാന ദിവസങ്ങള്‍ ആഘോഷിക്കുന്ന ഈ സംഘങ്ങള്‍ വരുത്തി വയ്‌ക്കുന്ന അപകടങ്ങളും വലുതാണ്. റോഡിനിരുവശങ്ങളിലും കാര്‍ നിര്‍ത്തിയിട്ട ശേഷം മദ്യപിക്കുന്ന സംഘത്തിന്റെ കാഴ്ച മെയിന്‍ റോഡുകളില്‍ തന്നെ കാണാന്‍ സാധിക്കും.

കൈയില്‍ പത്ത് പുത്തനും അധികാര കസേരയില്‍ ഒരു പിടിയും ഉണ്ടെങ്കില്‍ തങ്ങളെ ആര് എന്ത് ചെയ്യാന്‍ എന്നുള്ള തോന്നലാണ് ഇത്തരം സംഘങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. ഒളിച്ചിരുന്ന് ഹെല്‍മേറ്റ് വേട്ട നടത്തുന്ന പോലീസുകാര്‍ ഒന്നും തന്നെ കാറുകളോ മറ്റു വാഹനങ്ങളോ പരിശോധിക്കാന്‍ കൂട്ടാക്കാറില്ല. പുതുവര്‍ഷത്തലേന്ന് പോലീസ് കാണിക്കുന്ന ഊര്‍ജ്ജസ്വലത. മറ്റ് പ്രധാന ദിവസങ്ങളുടെ തലേന്ന് കൂടി കാട്ടണമെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

സുരക്ഷയും സമാധാനവും ഒരുക്കാന്‍ നിങ്ങള്‍ക്കൊപ്പം പോലീസുണ്ടെന്ന ഡിജിപിയുടെ ഓണ സന്ദേശം ജില്ലയില്‍ പ്രാവര്‍ത്തികമായില്ല. തിരുവോണത്തലേന്ന് നഗരത്തില്‍ സുരക്ഷയൊരുക്കാന്‍ പോലീസിനായില്ല. രാത്രി 8ന് ശേഷം നഗരഹൃദയങ്ങളിലെ പ്രധാന സെന്ററുകള്‍ ഒഴിച്ചാല്‍ മറ്റൊരിടത്തും പോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നില്ല. ശക്തികുളങ്ങര, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധികളില്‍ ആവശ്യത്തിന് പോലീസുകാരില്ലാതിരുന്നതുമൂലം ഓണത്തിരക്ക് നിയന്ത്രിക്കാന്‍ പോലും സാധിച്ചില്ല.

മദ്യപസംഘം പരസ്യമായി റോഡുകളില്‍ വിലസുകയായിരുന്നു. വാഹനങ്ങള്‍ റോഡുകളുടെ സൈഡില്‍ ഒതുക്കിയിട്ട് പരസ്യ മദ്യപാനം നടത്തുന്ന ടീമുകള്‍ ബീയര്‍ കുപ്പികളും തലയില്‍ വെച്ച് പൊതുനിരത്തിലിറങ്ങുക വരെയുണ്ടായി. വാഹനം ഓടിക്കാനറിയുന്ന ഒരു ലൈസന്‍സും രണ്ട് ജാമ്യക്കാരുമുണ്ടെങ്കില്‍ പുറത്തിറങ്ങാം എന്നതാണ് ഇത്തരക്കാരെ മദ്യപിച്ച് വാഹനം ഓടിക്കാന്‍ പ്രേരിപ്പിക്കുന്നത്.

കൊല്ലംനഗരത്തിന്റെ പ്രിയ കൗണ്‍സിലര്‍ കോകിലയുടെയും പിതാവിന്റെയും ചിത കെട്ടടങ്ങുംമുമ്പ് കഴിഞ്ഞ ദിവസം രാത്രി 8ന് നഗരത്തില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടായി. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്‌ക്ക് പ്രായമുള്ള ന്യൂ ജനറേഷന്‍ ടീം അമിതവേഗതയില്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞു. വെള്ള കാറില്‍ തല പുറത്തിട്ട് കൂക്കിവിളിച്ചും ഇതര വാഹന യാത്രക്കാരെ കളിയാക്കിയും മദ്യക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞും സംഘം നഗര റോഡില്‍ റോന്തുചുറ്റി. കൊല്ലത്തിന്റെ നിയമപാലകര്‍ ആരും ഇത് കണ്ടില്ല. കണ്ടാലും കാണാതിരുന്നു. രണ്ട് സിഗ്നല്‍ ലെറ്റുകള്‍ കടന്ന് പോകുന്ന ഭാഗത്ത് കൂടിയാണ് ഈ മദ്യപ സംഘം അഴിഞ്ഞാട്ടം നടത്തിയത്.

നഗരത്തിലൂടെ രാത്രികാലങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. രാത്രികാലങ്ങളില്‍ മദ്യപിച്ച് കാറുകളില്‍ യാത്രചെയ്യുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിലെ ഉന്നതരാണെന്നാണ് പോലീസിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. അല്ലെങ്കില്‍ അവരുടെ മക്കളായിരിക്കും. സമ്പന്നന്റെ മക്കളെയൊക്കെ പിടിച്ചാല്‍ അപ്പോള്‍ തന്നെ മുകളില്‍ നിന്നും വിളിയും വരും. പിന്നെന്തിന് പുലിവാല് പിടിക്കുന്നതെന്നാണ് ഇവരുടെ വാദം. അതേ സമയം നഗരത്തില്‍ സന്ധ്യക്ക് ശേഷമുള്ള വാഹന പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.