Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പീതാംബരമണിഞ്ഞ് ശ്രീനാരായണീയര്‍ ഗ്രാമീണമേഖലയെ ഭക്തിസാന്ദ്രമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 11:24 pm IST
in Thiruvananthapuram

വിളപ്പില്‍: പീതാംബരമണിഞ്ഞ് ഗുരുഗീതികള്‍ പാടി ശ്രീനാരായണീയര്‍ ഗ്രാമീണ മേഖലയെ ഭക്തിസാന്ദ്രമാക്കി. എസ്എന്‍ഡിപി യോഗം ശാന്തുമൂല ശാഖ 162-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി (ചതയദിനം) വിപുലമായി ആഘോഷിച്ചു. രാവിലെ 7.30 ന് പ്രത്യേക ഗുരുദേവപൂജ, 8ന് പതാക ഉയര്‍ത്തല്‍, ഉച്ചയ്‌ക്ക് പായസ സദ്യ, വൈകുന്നേരം ആല്‍ത്തറ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ശ്രദ്ധേയമായി. ഗുരുദേവ പ്രതിഷ്ഠ വഹിച്ചുള്ള ഘോഷയാത്രയ്‌ക്ക് വാദ്യചെണ്ട മേളങ്ങള്‍ മാറ്റ് കൂട്ടി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി ശ്രീനാരായണീയര്‍ കീര്‍ത്തനങ്ങള്‍ ഉരുവിട്ട് ഘോഷയാത്രയില്‍ പങ്കെടുത്തു. റോഡിന്റെ ഇരുവശങ്ങളിലും വന്‍ജനാവലി ഘോഷയാത്ര വീക്ഷിക്കാനെത്തിയിരുന്നു. ഘോഷയാത്ര മലയിന്‍കീഴ് ജംഗ്ഷനിലെത്തിയശേഷം തിരികെ ശാഖാങ്കണത്തില്‍ സമാപിച്ചു. എസ്എന്‍ഡിപി യോഗം യൂണിയന്‍ കൗണ്‍സിലര്‍ ശാന്തുമൂല മുരുകന്‍, ശാഖാനേതാക്കളായ ജയചന്ദ്രന്‍, ശശി എന്നിവര്‍ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി.

മലയിന്‍കീഴ് ശാഖയുടെ ആഭിമുഖ്യത്തില്‍  ശ്രീനാരായണ ഗുരുദേവ ജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു.രാവിലെ 7ന് പ്രത്യേക ഗുരുദേവപൂജ, 10ന് ചതയ ദിന പൂജ, ഉച്ചയ്‌ക്ക് പ്രസാദ വിതരണം, വൈകുന്നേരം ഇരട്ടക്കലുങ്കില്‍ നിന്ന് ചതയദിന സന്ദേശഘോഷയാത്രയില്‍ ഗുരുദേവ പ്രതിഷ്ഠ വഹിച്ചുള്ള വാഹനവും തെയ്യവും വാദ്യമേളങ്ങളും മുത്തുക്കുടയും ശ്രദ്ധേയമായി. ഗുരുദേവ കീര്‍ത്തനങ്ങള്‍ ആലപിച്ച് പീതാംബര വേഷമണിഞ്ഞെത്തിയ സ്ത്രീകളും കുട്ടികളും ഘോഷയാത്രയ്‌ക്ക് മികവേകി. പാലോട്ടുവിള മുതല്‍ മലയിന്‍കീഴ് ജംഗ്ഷന്‍ വരെ പീത പതാക റോഡിന് ഇരുവശവും നിറഞ്ഞിരുന്നു. ശാഖ സെക്രട്ടറി പ്രദീപ്, പ്രസിഡന്റ് സുരേന്ദ്രന്‍ എന്നിവര്‍ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി.

എസ്എന്‍ഡിപി യോഗം മാറനല്ലൂര്‍ ശാഖയില്‍ ശ്രീനാരായണ ഗുരുദേവ ജന്മദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7ന് ഈശ്വരപ്രാര്‍ത്ഥന, 8ന് പതാക ഉയര്‍ത്തല്‍, പായസ സദ്യ എന്നിവയുമുണ്ടായിരുന്നു. ശാഖാ നേതാക്കളായ മേപ്പൂക്കട വിശ്വംഭരന്‍, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പോങ്ങുംമൂട്, ഊരൂട്ടമ്പലം ശാഖകളിലും ഗുരുദേവ ജയന്തി സമുചിതമായി ആഘോഷിച്ചു. ഗുരുപൂജ,പായസ സദ്യ, ഘോഷയാത്ര, ഗുരുസന്ദേശ വിളമ്പരഎന്നിവയുണ്ടായിരുന്നു.

കുന്നംപാറ ശാഖയില്‍ ശ്രീനാരായണ ഗുരുദേവപ്രതിഷ്ഠയും ഗുരുദേവ ജയന്തിയും ആഘോഷിച്ചു. ശാഖാ സെക്രട്ടറി ജി. സുരേന്ദ്രന്‍, ജി. പങ്കജാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ്എന്‍ഡിപി യോഗം പേയാട് ചെറുപാറ ശാഖ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. ഗുരുപൂജ, പതാക ഉയര്‍ത്തല്‍, ഉച്ചയ്‌ക്ക് പായസ സദ്യ, വൈകുന്നേരം ഗുരുദേവ സന്ദേശവും പ്രത്യേക പൂജയുമുണ്ടായിരുന്നു. പരിപാടികള്‍ക്ക് ശാഖാ ഭാരവാഹികളായ ടി. രാജ്കുമാറും(പ്രസിഡന്റ്)പി. വിശ്വംഭരനും (സെക്രട്ടറി) നേതൃത്വം നല്‍കി.

കോളച്ചിറ ശാഖ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം ആഘോഷിച്ചു. ശാഖപ്രസിഡന്റ് അശോകന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശാഖാ സെക്രട്ടറി സന്തോഷ്‌കുമാര്‍ സ്വാഗതം ആശംസിച്ചു. എസ്എന്‍ഡിപിയോഗം നേമം യൂണിയന്‍ പ്രസിഡന്റ് സുപ്രിയസുരേന്ദ്രന്‍ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി മേലാംകോട് സുധാകരന്‍

മുഖ്യപ്രഭാഷണം നടത്തി.കലാ കായിക മല്‍സര വിജയികള്‍ക്ക് ട്രോഫി, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് പ്രോല്‍ഷസാഹന സമ്മാനം, ചികില്‍സാ ധനസഹായം വിതരണം ചെയ്തു. ഗുരുപൂജ, പതാക ഉയര്‍ത്തല്‍, ഗുരുദേവസന്ദേശവും വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

എസ്എന്‍ഡിപി യോഗം വിളപ്പില്‍ ശാഖയില്‍ രാവിലെ ഗുരുപൂജ, പതാക ഉയര്‍ത്തല്‍, ഗുരുദേവസന്ദേശ പ്രചരണ വാഹന ഘോഷയാത്ര നടന്നു. വൈകുന്നേരം നടന്ന പൊതുസമ്മേളനം ഐ.ബി. സതീഷ്. എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്റ് രത്‌നാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്എന്‍ഡിപി യോഗം നേമം യൂണിയന്‍ പ്രസിഡന്റ് സുപ്രിയസുരേന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി മേലാംകോട് സുധാകരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ആനന്ദതീര്‍ത്ഥന്‍ മതപ്രഭാഷണം നടത്തി. ഷുഹുറുദ്ദീന്‍, എം.എസ്. സ്വിന്‍ഗ്ഗി, കുണ്ടമണ്‍ഭാഗം മോഹനന്‍നായര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വിജയരാജ്, ചെറുകോട്മുരുകന്‍, ഊരൂട്ടമ്പലം ജയചന്ദ്രന്‍, വിളപ്പില്‍ചന്ദ്രന്‍, നടുക്കാട് ബാബുരാജ്, ഷീല, അനില്‍കുമാര്‍, സുജ, എം.വിജയന്‍, രവീന്ദ്രന്‍ കാട്ടുവിള, പ്രശാന്ത്, വിട്ടിയംഅഭിലാഷ്, ഷിബുകുമാര്‍, മിനി എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി രഘുകുമാര്‍ സ്വാഗതം ആശംസിച്ചു. വൈകുന്നേരം ഗുരുപൂജയും തുടര്‍ന്ന് പായസ സദ്യയും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു
Varadyam

നന്മയുടെ നറുപുഞ്ചിരിയുമായി നമ്പ്യാര്‍ജി

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Kerala

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

Kerala

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

പുതിയ വാര്‍ത്തകള്‍

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.