കാട്ടാക്കട: ഓണസദ്യയൊരുക്കി കാടിന്റെ മക്കള്‍ക്കൊപ്പം ഓണംകൂടാന്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഇന്ന് അമ്പൂരി ചാക്കപ്പാറ ആദിവാസി സെറ്റില്‍മെന്റിലെത്തും. കാനന നൃത്തവും ഓണപ്പാട്ടും വനവാസികളുടെ പ്രാചീന കലാരൂപങ്ങളും ഒരുക്കിവച്ച് ഊരിലുള്ളവര്‍ നല്ല ആതിഥേയരാവും.
നാടൊന്നടങ്കം ഓണലഹരിയില്‍ ആറാടുമ്പോള്‍ കാടിനുള്ളില്‍ ആഘോഷങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന ചിന്തയിലാണ് ഹിന്ദുഐക്യവേദി ഇങ്ങനെയൊരു ഒത്തുചേരല്‍ സംഘടിപ്പിച്ചത്. ഓണത്തിനു മുന്‍പ് ഹിന്ദുഐക്യവേദിയും മഹിളാ ഐക്യവേദിയും കോളനികളില്‍ ഓണക്കോടികള്‍ വിതരണം ചെയ്തിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി ഭാര്‍ഗവറാം ചാക്കപ്പാറയിലെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയാകും.
സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, വൈസ് പ്രസിഡന്റ് ജേ്യാതീന്ദ്രകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. രത്‌നകുമാര്‍, സംഘടനാ സെക്രട്ടറി പ്രഭാകരന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സന്ദീപ്, വഴയില ഉണ്ണി, ഖജാന്‍ജി ശിവശങ്കര പിള്ള, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സൂര്യാ പ്രേം, ഹിന്ദുഐക്യവേദി കാട്ടാക്കട താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് കള്ളിക്കാട് ബിജു, ജനറല്‍ സെക്രട്ടറി പൂഴനാട് വേണുഗോപാല്‍, സംഘടനാ സെക്രട്ടറി പി.എസ്. പ്രേംകുമാര്‍, സെക്രട്ടറി സുഭാഷ് വിളയില്‍, ഖജാന്‍ജി ഭാസ്‌ക്കരന്‍ എന്നിവര്‍ പങ്കെടുക്കും.
















