100 കോടി വൃക്ഷത്തെ അമേരിക്കയിലെ 50 നഗരങ്ങളിലായി 2025 ന് അകം വച്ചുപിടിപ്പിക്കാന്‍ ഇന്ത്യന്‍ സംഘടന 66 ലക്ഷം രൂപ സമാഹരിച്ചു. ബിപിഎസ് എന്ന സന്നദ്ധ സംഘടനയാണ് ഇത്രയും തുക സമാഹരിച്ചിട്ടുള്ളത്.
125 കോടി രൂപയുടെ മദ്യമാണ് ഈ ഓണക്കാലത്ത് ബിവറേജസ് ഔട്ട്‌ലറ്റു വഴി മാത്രം വിറ്റഴിച്ചത്. ബിവറേജസ് കോര്‍പ്പറേഷന്‍ നാല് ദിവസംകൊണ്ട് വിറ്റഴിച്ചത് 189 കോടിയുടെ മദ്യം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വിറ്റത് 147 കോടിയുടെ മദ്യമാണ്.
180 കിലോമീറ്റര്‍ വേഗത്തില്‍ ഓടി റെക്കോര്‍ഡിട്ട ടാല്‍ഗോ ട്രെയിന് 200 കിലോമീറ്ററിലേറെ വേഗമാര്‍ജിക്കാനും കഴിയുമെന്ന് വിദഗ്‌ദ്ധര്‍. ദല്‍ഹി-മുംബൈ, ദല്‍ഹി-ആഗ്ര റൂട്ടുകളില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ ടാല്‍ഗോ ഈ വഴിക്കുള്ള കാല്‍വയ്‌പ്പാണ്.
200 ടിഎംസി ജലം കാവേരിയില്‍നിന്ന് കര്‍ണാടക തമിഴ്‌നാടിന് നല്‍കണമെന്നാണ് അന്തര്‍ സംസ്ഥാന ജലതര്‍ക്ക ട്രിബ്യൂണലിന്റെ വിധി. എന്നാല്‍ മഴ കുറഞ്ഞാല്‍ ഇത്രയും വെള്ളം നല്‍കാറില്ല. ഇതാണ് സംഘര്‍ഷത്തിന് കാരണം.
275 കുഞ്ഞുങ്ങള്‍ ജില്ലാ ഹോമിയോ ആശുപത്രികളില്‍ പിറന്നു. വന്ധ്യതാ ചിക്തിസയ്‌ക്ക് മറുമരുന്നായി ഹോമിയോ വകുപ്പ് ആരംഭിച്ച ‘അമ്മയും കുഞ്ഞും’ എന്ന സൗജന്യചികിത്സാ രീതിയിലൂടെയാണ് ഈ നേട്ടം. അതും മൂന്നുവര്‍ഷംകൊണ്ട്.
















