Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാവേരി പ്രശ്‌നം: സംയമനം വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2016, 11:39 pm IST
inVicharam

കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും തുടരുന്ന സംഘര്‍ഷം വന്‍നാശനഷ്ടമാണ് വരുത്തുന്നത്. രണ്ടുദിവസംകൊണ്ട് നുറിലധികം വാഹനങ്ങള്‍ ബെംഗളൂരുവില്‍ മാത്രം തകര്‍ത്തു. കര്‍ണാടകത്തിന്റേ പല നഗരങ്ങളിലും കലാപം പടരുകയുണ്ടായി.

തമിഴര്‍ക്കും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്കും നേരെയാണ് മുഖ്യമായും അക്രമങ്ങളുണ്ടായത്. തുടര്‍ന്ന് അന്തര്‍സംസ്ഥാന യാത്രാ വാഹനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. സമയോചിതമായി റെയില്‍വെ അനുവദിച്ച പ്രത്യേത തീവണ്ടികളും കേരളാ സ്റ്റേറ്റ് ബസ്സുകളുമാണ് ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് തുണയായത്. തമിഴ്‌നാട്ടിലും പ്രതിഷേധം കത്തുകയാണ്. മിക്ക രാഷ്‌ട്രീയപാര്‍ട്ടികളും കര്‍ണാടകത്തിനെതിരെ പ്രക്ഷോഭത്തിന് കോപ്പുകൂട്ടി. കര്‍ണാടകയില്‍ ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍തന്നെ തമിഴ്‌നാട്ടിലും ഹര്‍ത്താല്‍ ആഹ്വാനമുണ്ട്.

കാവേരി ജലം തമിഴ്‌നാടിന് വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവാണ് പ്രക്ഷോഭത്തിന് വഴിവച്ചത്. രണ്ടുപേരുടെ മരണത്തിനിടയാക്കി. ബെംഗളൂരുവിലും മൈസൂറിലും അടക്കം പലയിടങ്ങളിലും വന്‍തോതിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കെപിഎന്‍ ട്രാവല്‍സിന്റെ മൈസൂര്‍ റോഡിലുള്ള ഡിപ്പോയില്‍ക്കിടന്ന 56 ബസുകള്‍ കത്തിച്ചു. പലയിടങ്ങളിലായി 12 തമിഴ്‌നാട് ലോറികള്‍ അടക്കം അനവധി വാഹനങ്ങള്‍ കത്തിച്ചു. തമിഴരുടെ ഹോട്ടലുകള്‍ തകര്‍ത്തു, ഗതാഗതം സ്തംഭിച്ചു.

കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ബെംഗളൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മെട്രോ ട്രെയിന്‍ സര്‍വ്വീസും നിര്‍ത്തിവച്ചു. ദിവസവും 15000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന ഈ മാസം അഞ്ചിന്റെ ഉത്തരവ് പരിഷരിച്ച് 12000 ഘനയടിയായി സുപ്രീംകോടതി കുറച്ചു. ഈ മാസം 20 വരെ നിത്യേന ഇത്രയും വെള്ളം നല്‍കാനാണ് നിര്‍ദ്ദേശം. കര്‍ണാടകം നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയിലാണ് നടപടി. കോടതി വിധിയെതുടര്‍ന്ന് കലാപത്തിലേക്ക് ജനങ്ങള്‍ തിരിയുന്നതിനെതിരെ സുപ്രീംകോടതി ഇരുസംസ്ഥാനങ്ങളെയും താക്കീത് ചെയ്തിരിക്കുകയാണ്.

നിയമം കയ്യിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യരുതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഇരുസംസ്ഥാനങ്ങളിലും മലയാളികള്‍ അക്രമിക്കപ്പെടുന്നില്ലെങ്കിലും സമരം നീണ്ടാല്‍ ഏറെ ദോഷം ഉണ്ടാക്കുന്നത് കേരളത്തിനാകും. കേരളത്തിനാവശ്യമുള്ള എല്ലാ സാധനങ്ങളും എത്തേണ്ടത് കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണ്. ഹര്‍ത്താലുകളും വഴിതടയലും നീണ്ടാല്‍ എല്ലാം മുടങ്ങും. സാധനങ്ങളുടെ നീക്കം ഇല്ലാതാകും. വിലക്കയറ്റം രൂക്ഷമാകും. കര്‍ണാടകയില്‍ ഇപ്പോള്‍തന്നെ വലിയ നഷ്ടമാണുണ്ടാക്കിയത്.

രാജ്യത്തെ ഐടി കമ്പനികളുടെ തലസ്ഥാനമായാണ് ബെംഗളൂരുവിനെ കണക്കാക്കുന്നത്. രണ്ടുദിവസം അവിടെ ജനജീവിതം സ്തംഭിച്ചപ്പോള്‍തന്നെ 25000 കോടിയുടേയെങ്കിലും നഷ്ടമാണുണ്ടാക്കിയത്. ഐടി മേഖലയില്‍ 500 സ്ഥാപനങ്ങള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുരാഷ്‌ട്ര കമ്പനികളുടെ ബാക്ക് ഓഫീസും ഇവിടെ ഉണ്ട്. ഈ സ്ഥാപനങ്ങളില്‍മാത്രം മുക്കാല്‍ ലക്ഷം ടെക്കികളാണ് ജോലിചെയ്യുന്നത്. കാവേരി സംഘര്‍ഷത്തിനുപുറമെ പൊതുപണിമുടക്കും ഐടി കമ്പനികളെ പ്രതികൂലമായി ബാധിച്ചു.

കാവേരിജലം സംബന്ധിച്ച തര്‍ക്കവും സംഘര്‍ഷവും വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിട്ടുണ്ട്. സമാധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രിമാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചെങ്കിലും കാര്യമായ എന്തെങ്കിലും നടപടി മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചതായി കാണുന്നില്ല. മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണമെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രകോപനപരവും വികാരപരമായും ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയത് സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയ സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദ്ദേശം.

ജനങ്ങളെ ശാന്തരാക്കുന്നതിനുപകരം എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് ഇരു സംസ്ഥാനങ്ങളിലേയും ഭരണക്കാരും സ്വീകരിച്ചത്. അയല്‍സംസ്ഥാനത്തെ ശത്രുതയോടെ കണ്ട് പ്രക്ഷോഭത്തിനിറങ്ങുന്നത് രാജ്യത്തിന് വലിയ ദോഷമാണുണ്ടാക്കുക. അതുകൊണ്ട് സമചിത്തതയോടെ കാര്യങ്ങള്‍ വീക്ഷിക്കുകയും സംയമനം പാലിക്കാനുള്ള പ്രയത്‌നങ്ങള്‍ ശക്തമാക്കുകയുമാണ് ഇന്നത്തെ ആവശ്യം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.