ന്യൂദല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു.
ജിഎസ്ടി കൗണ്‍സില്‍ രൂപീകരണം അടക്കമുള്ള തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രിമാര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനമന്ത്രാലയത്തിലെയും മുതിര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
















