തിരുവനന്തപുരം: തലയ്‌ക്കോണം സുബ്രഹ്മണ്യസ്വാമി ക്ഷേത്രട്രസ്റ്റും ശിവശക്തി സാധനാലയ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വാമനജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുരാണപാഠശാലയിലെ പഠിതാക്കളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മ സ്വാമി ശിവ്‌നന്ദ്ഗിരി (നിരഞ്ജനി അഘാഡ)ക്ക് വ്യാസപീഠ പുരസ്‌കാരം സമര്‍പ്പിച്ചു. ക്ഷേത്രമേല്‍ശാന്തി ശശിധരശര്‍മ്മ ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ പൂങ്കുളം, മുക്കോല എന്നിവിടങ്ങളിലെ പുരാണപാഠശാല വിദ്യാര്‍ത്ഥികള്‍ക്ക് വേലായുധന്‍ നായര്‍ ഓണോപഹാരം സമ്മാനിച്ചു. സത്സംഗസമിതിയിലെ അമ്മമാര്‍ക്ക് ഓണോപഹാരവും പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും റിട്ട. ജയില്‍ ഐജി രഘുപതി നിര്‍വഹിച്ചു.
















