തിരുവനന്തപുരം: ഓണത്തിരക്കില്‍ വീര്‍പ്പുമുട്ടുന്ന ആറ്റിങ്ങല്‍ പട്ടണത്തിന്റെ ഗതാഗതം സുഗമമാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.
അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എസ്പിസി കേഡറ്റുകളാണ് കിഴക്കേ നാലുമുക്കില്‍ ഗതാഗത നിയന്ത്രണത്തിന് സ്വയം സന്നദ്ധരായി എത്തിയത്.
കൊടുംചൂടുള്ള നേരത്തും ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ്
ആറ്റിങ്ങല്‍ പട്ടണത്തില്‍ ഗതാഗതം നിയന്ത്രിക്കുന്ന സ്റ്റുഡന്റ്
പോലീസ് കേഡറ്റുകള്‍
പോലീസ് ജി. സുനില്‍കുമാറിന്റേയും സബ് ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്തന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഗതാഗതക്കുരുക്ക് അഴിക്കാന്‍ എടുക്കുന്ന പരിശ്രമം നേരിട്ടു മനസ്സിലാക്കിയ കേഡറ്റുകള്‍ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.രാവിലെ 9മുതല്‍ ഉച്ചവരെ കുട്ടികള്‍ ഗതാഗതം നിയന്ത്രിച്ചു. കാല്‍നടയാത്രക്കാരെ റോഡു മുറിച്ചുകടക്കാന്‍ സഹായിച്ചും തിരക്ക് കുറയുന്ന സമയത്ത് ട്രാഫിക് ബോധവത്ക്കരണം നടത്തിയും കേഡറ്റുകള്‍ സേവനപ്രവര്‍ത്തനം നടത്തി.
















