Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അവര്‍ക്ക് ഓണപ്പുടവയുമായി നിയമപാലകര്‍ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 11:27 pm IST
in Thiruvananthapuram

വിഴിഞ്ഞം: കാക്കിയിട്ട നിയമപാലകരെ കണ്ടിട്ടും അവര്‍ക്ക് പേടി തോന്നിയില്ല. പകരം അവര്‍ ഓടി അടുത്തെത്തി. വെങ്ങാനൂര്‍ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് കുട്ടികള്‍ക്കായുള്ള ഓണാഘോഷ പരിപാടികള്‍ക്ക് എത്തിയതായിരുന്നു ബാലരാമപുരം ജനമൈത്രി പോലീസ് സ്റ്റേഷനിലെ നിയമപാലകര്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലും കുട്ടികളുടെ ഓണാഘോഷ പരിപാടികള്‍ക്ക് ആവശ്യമായ പ്രധാന ചെലവ് വഹിക്കുന്നത് ഈ പോലീസ് സ്റ്റേഷനാണ്. തങ്ങളുടെ വരുമാനത്തിന്റെ  ഒരു വിഹിതം മാറ്റിവച്ചു കൊണ്ടാണ് സ്‌പെഷ്യല്‍ സ്‌ക്കൂളിലെ അന്തേവാസികള്‍ക്കൊപ്പം ഇവര്‍ ഓണം ആഘോഷിക്കുന്നത്. കലാപരിപാടികള്‍ ആസ്വദിച്ച് ഓണപ്പൂക്കളവും ഓണസദ്യയും കൂടാതെ ഓണപ്പുടവയും സമ്മാനിച്ചാണ് സാധാരണയായി ഇവര്‍ മടങ്ങുക. എന്നാല്‍ എല്ലാ  ഓണത്തിനും പോലെ പാട്ടും ഡാന്‍സും ഉള്‍പ്പെടെ പരിപാടികള്‍ ഒരുക്കിയിരുന്നെങ്കിലും പൂര്‍ണ്ണമായും ആസ്വദിക്കാനാവാതെ ഇവര്‍ പിന്‍മാറുകയായിരുന്നു. താല്‍പ്പര്യമുണ്ടെങ്കിലും ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന്റെ അനൗദ്യോഗിക വിലക്ക്  ഉള്ളതിനാല്‍ നിയമപാലകര്‍ക്ക് പൂര്‍ണ്ണമായും സാധിച്ചില്ല. കിട്ടിയ ഇടവേള സമയത്ത് തല കാണിച്ച് വളരെ പെട്ടെന്ന് പിന്‍വാങ്ങുകയായിരുന്നു.

ഓട്ടിസം പോലെ പ്രത്യേക ശ്രദ്ധ വേണ്ട വിവിധ ബുദ്ധിമുട്ടുകള്‍ നേരിടുന്ന 56 പേര്‍ വെങ്ങാനൂരിലെ ബഡ്‌സ് സ്‌കൂളില്‍ ഉണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ദിവസവും ഒത്തുകൂടുമ്പോള്‍ ഇവരുടെ പരസ്പര സ്‌നേഹം കാഴ്ചക്കാരെപ്പോലും അത്ഭുതപ്പെടുത്തുന്നുവെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. ആറ് വയസ്സ് മുതല്‍ 35 വയസ്സു വരെയുള്ളവരെ പരിചരിക്കാനുള്ളത് അഞ്ച് ടീച്ചര്‍മാര്‍ ഉള്‍പ്പെടെ 14 പേരാണ്. രാവിലെ 9 മണിയോടുകൂടി സ്‌ക്കൂള്‍ വാഹനത്തില്‍ ഇവിടെ എത്തിക്കുന്നവരെ വൈകുന്നേരം നാല് മണിക്ക് ശേഷമാകും വീട്ടിലെത്തിക്കുക. പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമായ ഇവരെ പ്രത്യേക പരിശീലനം നേടിയവരാണ് പരിചരിക്കാനുള്ളതും.

വിവിധ മേഖലകളില്‍ അഭിരുചി വളര്‍ത്താനുള്ള പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. പാഴ് തുണികള്‍ കൊണ്ടുള്ള ചവിട്ട് മെത്ത, കുട, പെയിന്റിംഗ്, കരകൗശല വസ്തുക്കള്‍ എന്നിങ്ങനെയുള്ളവയുടെ നിര്‍മ്മാണവും വിപണനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തി ദിവസങ്ങളില്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാലും ഉള്‍പ്പെടെയുള്ളവ ഇവര്‍ക്ക് നല്‍കുന്നുമുണ്ട്.

വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായി 2004 ല്‍ ആരംഭിച്ച ബഡ്‌സ് സ്‌കൂള്‍ ഇതേ തരത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാണ്. ഇവിടത്തെ ബഡ്‌സ് സ്‌കൂളിനെ മാതൃകയാക്കിയാണ് പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള സ്‌കൂളുകള്‍ ആരംഭിച്ചത്. പല കാലയളവുകളില്‍ വിവിധ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും വിവിധ തലങ്ങളിലെ ജനപ്രതിനിധികളും  ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പഠിതാക്കളും ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള വെങ്ങാനൂര്‍ പഞ്ചായത്തിന്റെ ഭരണസമിതിയുടെ സഹായസഹകരണങ്ങള്‍ ഇവര്‍ക്ക് ആവോളമുണ്ട്. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കാനുള്ള വിപുലമായ പദ്ധതികളും ഭരണസമിതി ലക്ഷ്യം വയ്‌ക്കുന്നുണ്ട്.

ഈ വര്‍ഷത്തെ ഓണഘോഷ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി ഉദ്ഘാടനം ചെയ്തു. ബാലരാമപുരം എസ്‌ഐ പ്രദീപ്കുമാര്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍  നെയ്യാറ്റിന്‍കര ഡിവെഎസ്പി സുല്‍ഫിക്കര്‍ മുഖ്യാതിഥി ആയിരുന്നു. സിഐ സന്തോഷ്‌കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശോഭന, ജയ, സന്തോഷ് കുമാര്‍ എന്നിവരും ജനപ്രതിനിധികളായ ലത, വിഷ്ണു, ശാലിനി, ഷീല, ലാലന്‍, ജിനു സൈമണ്‍ എന്നിവരും സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.