കരുവാരകുണ്ട്: ബിജെപി സംസ്ഥാന കാര്യാലയത്തില്‍ സിപിഎം നടത്തിയ ബോംബ് അക്രമണത്തിനെതിരെയും മലപ്പുറത്ത് ബിജെപി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയിലും പ്രതിഷേധിച്ച് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് ടി.വിജയന്‍, സെക്രട്ടറി വി.ഉണ്ണിക്കൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍, ശ്യാമ പ്രസാദ്, മണ്ഡലം ട്രഷര്‍ അനില്‍ പ്രസാദ്, അജിത്ത് കല്‍കുണ്ട്, മൂച്ചിക്കല്‍ വാസു, ഇ. നാരായണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എടവണ്ണ: പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ടി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി സി.ശിവശങ്കരന്‍, മണ്ഡലം സെക്രട്ടറി ബിജുഗോപിനാഥ്, പി.കടുങ്ങന്‍, അശോകന്‍, സി.മുരളീധരന്‍, കെ.സുരേഷ്, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















