Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഹനുമാനും ഒരു ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:15 pm IST
in Travel

തിരുവല്ലക്ക് സമീപത്തുള്ള കവിയൂരില്‍ ശിവക്ഷേത്രമാണെങ്കിലും പ്രസിദ്ധി ഹനുമാന്‍ സ്വാമിക്കാണ്. കൊല്ലവര്‍ഷം 128ല്‍ മംഗലത്ത് നാരായണന്‍ കേശവനും, കിരിട്ടനുംക്ഷേത്രത്തിലേക്ക് ഭൂമിദാനം ചെയ്തതു സംബന്ധിച്ച് രേഖകളുണ്ട്. അതില്‍നിന്ന് ക്ഷേത്രത്തിന് ആയിരം വര്‍ഷത്തെപഴക്കമെങ്കിലും തീര്‍ച്ചയായും കരുതണം.

വട്ട ശ്രീകോവിലും നാലമ്പലവും മുഖമണ്ഡപവും ചെമ്പുമേഞ്ഞ് പ്രൗഢിയാര്‍ന്നതാണ്. ബലിക്കല്‍ പുരയാണെങ്കില്‍ ശില്പകലാ ചാതുരി നിറഞ്ഞതുമാണ്. ഭാഗവതത്തിലെ കഥാഭാഗങ്ങള്‍ കരവിരുതിനാല്‍ കൊത്തിവച്ചിട്ടുമുണ്ട്. ശിവന്റെ മുഖമണ്ഡപത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രാമായണത്തിലെ സുന്ദരകാണ്ഡം കഥകള്‍ ദാരുശില്പങ്ങളാല്‍ അത്യാകര്‍ഷമാണ്.

തീര്‍ത്തും ശിലാവിഗ്രഹമായ ശിവലിംഗം സ്വയംഭൂവല്ല. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദര്‍ശനം. തെക്കേനടയില്‍ ഉപദേവതകളായി ദക്ഷിണാമൂര്‍ത്തിയും ഗണപതിയും ഉണ്ട്. ശ്രീ പാര്‍വതിയുടേത് പഞ്ചലോഹ വിഗ്രഹമാണ്.

ശ്രീരാമനാണ് ശിവപ്രതിഷ്ഠ നടത്തിയതെന്നാണ് ഭക്തവിശ്വാസം. രാവണ വധം കഴിഞ്ഞ് വരും വഴി കവിയൂടെത്തിയപ്പോള്‍ പുഷ്പകവിമാനം ഇറക്കി. ഇവിടെയൊരു ശിവനെ പ്രതിഷ്ഠിക്കുവാന്‍ നിശ്ചയിച്ചു. ഹനുമാനോട് ഒരുവിഗ്രഹം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഹനുമാന്‍ അവിടമെല്ലാം തിരക്കിനടന്നെങ്കിലും വിഗ്രഹത്തിന് പാകത്തിനൊരുശിലയും കാണാതെ കറങ്ങി. ഹനുമാന്റെ മനസ്സിലുള്ള ഗര്‍വ് ലേശംപോലും ഇല്ലാതാക്കാനുള്ള ഉദ്ദേശ്യമായിരുന്നുവത്രേ ശ്രീരാമനുണ്ടായിരുന്നത്. ഹനുമാന്‍ വരുന്നതിന് താമസം കാണും മുഹൂര്‍ത്തം തെറ്റിക്കാതെ അവിടെ കണ്ട ചൈതന്യവത്തായ ശിലാഖണ്ഡം എടുത്ത് പ്രതിഷ്ഠിക്കുകയായിരുന്നു.

താമസിയാതെ വിഗ്രഹവുമായി ഹനുമാനെത്തി. പ്രതിഷ്ഠയെല്ലാം കഴിഞ്ഞതറിഞ്ഞ് ഹനുമാന് വിഷമംതോന്നി. ശ്രീരാമന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു.

ഭഗവല്‍ ഭക്തിയുണ്ടെങ്കില്‍തനിക്കെല്ലാം സാധിക്കുമെന്ന അഹങ്കാരം അതോടെ ഹനുമാനില്‍നിന്നും ഇല്ലാതായി. അതോടെ നിര്‍മ്മലമനസ്സിന്റെ ഉടമയായി. ശ്രീരാമ പാദങ്ങളില്‍ വീണു നമിച്ചു. പട്ടാഭിഷേകം കഴിഞ്ഞ് പോകും വഴി കവിയൂരില്‍ തപസ്സുചെയ്യുന്നതിന് ശ്രീരാമന്‍ ഹനുമാന് അനുജ്ഞകൊടുത്തു. അവിടെയുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഹനുമാന്‍ ഏറെക്കാലം തപസ്സുചെയ്തു വത്രേ. ഹനുമാന്റെ സാന്നിദ്ധ്യത്താലാണ് ഈ ദേശത്തിന് കപിയൂര്‍ എന്നു പേരു വന്നത്. കാലക്രമേണയാണ് കപിയൂര്‍ കവിയൂരായിത്തീര്‍ന്നത്.

ഹനുമാന്‍ സ്വാമി കുട്ടിക്കാലത്ത് ഉദിച്ചുപൊങ്ങുന്ന സൂര്യബിംബം കണ്ട് അത് ഭക്ഷ്യയോഗ്യമായ പഴമാണെന്നുകരുതി പറിച്ചുതിന്നുവാന്‍ മുകളിലേക്കുചാടിയത്രേ. ഹനുമാന്‍ ഉയരുന്തോറും സൂര്യതേജസ്സ് ഉയര്‍ന്നുപൊങ്ങുന്നുണ്ടായിരുന്നു. ഹനുമാന്റെ ഈ ധിക്കാരം കണ്ട് ദേവേന്ദ്രന്‍ കോപിച്ച് തന്റെ വജ്രായുധം പ്രയോഗിച്ചു. അത് ഹനുമാന്റെ താടിയില്‍ത്തട്ടി. താടിയെല്ല് മുറിഞ്ഞു. ഹനു തകര്‍ത്തതിനാലാണ് ഹനുമാനെന്ന പേരുവന്നത് എന്നും പറയപ്പെടുന്നു. മകന്‍ മരിച്ചതറിഞ്ഞ് വായുദേവന്‍ ഹനുമാനേയുംകൊണ്ട് പാതാളലോകത്തേക്ക് പോയി. അങ്ങനെ ഭൂമിയില്‍ വായുവില്ലാതായി. സര്‍വരും അതിനാല്‍ വിഷമിച്ചു. ബ്രഹ്മാവ് ഓടിയെത്തി ഹനുമാന് ജീവന്‍ നല്‍കി. വായുവിനെ സാന്ത്വനപ്പെടുത്തി. അതോടെ ഹനുമാന്‍ ചിരംഞ്ജീവിയായിത്തീര്‍ന്നു.

പരമശിവന് അഞ്ജനയില്‍ പിറന്നവനാണ് ഹനുമാന്‍. അതിനാലാണ് ആഞ്ജനേയന്‍ എന്നപേരിലും അറിയപ്പെടുന്നത്. പട്ടാഭിഷേകം കഴിഞ്ഞപ്പോള്‍ ശ്രീരാമസ്വാമിയോട് ചോദിച്ച ഒരേഒരുവരം രാമനാമവും, രാമകഥയുമുള്ളകാലത്തോളം രാമസ്മരണയോടെ ജീവിക്കാന്‍ അനുവദിക്കണം എന്നായിരുന്നു.

കവിയൂര്‍ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശിവനാണെങ്കിലും ഹനുമല്‍സ്വാമിക്കാണ് പ്രശസ്തിയും പ്രാധാന്യവും. ഹനുമല്‍ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ നമുക്കിടയില്‍ പൊതുവെ കുറവായതിനാലുമാവാം പ്രസിദ്ധിവളരുവാന്‍ കാരണം. ആ ദേവനെ പ്രാര്‍ത്ഥിച്ചാല്‍ ഫലം പെട്ടെന്നായതിനാലുമാവാം ഉപദേവന്റെ സ്ഥാനമല്ല ഹനുമാനിവിടെ. ഹനുമദ് വിഗ്രഹം നന്നേചെറുതാണ്. അരയടിയോളമുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹം. ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഹനുമാന്റെ വലിയ വിഗ്രഹമുള്ളത്. പന്ത്രണ്ടടിയോളം ഉയരത്തില്‍ സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപമാണത്രേ. എന്നാല്‍ കവിയൂരിലേത് സീതയുടെ മുന്നില്‍ എത്തിച്ചേരുന്നതിനായി രൂപമെടുത്ത കുട്ടിഹനുമാന്‍. ഇരിക്കുന്ന വിധത്തിലാണ് പ്രതിഷ്ഠ. വലതുകൈയില്‍ ആയുധവും മറ്റേകൈയില്‍ ചൂഡാരത്‌നവുമായി വാലുംപൊക്കിയിരിക്കുന്നു. വിഗ്രഹം പോലെ ചെറിയ ശ്രീകോവിലുമാണ്. ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനോളം പഴക്കം ഈ കൊച്ചു ശ്രീകോവിലിനില്ല.

ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവും അമ്മ മഹാറാണിയും ഹനുമാന്‍ സ്വാമിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയുള്ളവരായിരുന്നു. അതിനാലാണ് ഇത്ര പ്രസിദ്ധി വന്നതെന്നും ഒരു പക്ഷമുണ്ട്. അവില്‍ പന്തിരുനാഴിയാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഇതുനേര്‍ന്നാല്‍ വിചാരിച്ച കാര്യം വളരെ പെട്ടെന്നു സാധിക്കുമെന്നവിശ്വാസം ഭക്തര്‍ക്കിയയില്‍ നിലവിലുണ്ട്. പത്യേകം പൂജാരിയെ നിശ്ചയിച്ചിട്ടുമുണ്ടിവിടെ.

ധനുമാസത്തില്‍ കൊടികയറി പത്തുനാളാണ് ശിവക്ഷേത്രത്തിലെ തിരുവുത്സവം. കൂടാതെ ശിവരാത്രിയും വിശേഷമാണ്. ഹനുമാനുള്ള ആഘോഷം ജയന്തിയാണ്. ധനുവിലെ മൂലം നക്ഷത്രത്തിലാണ് ഹനുമല്‍ ജയന്തി. അതിഗംഭീരം തന്നെയാണ് ഈ ആഘോഷവും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

പുതിയ വാര്‍ത്തകള്‍

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.