Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗോഡൗണിലെ തീപിടിത്തം; വിരല്‍ചൂണ്ടുന്നത് അഗ്നിശമന സേനയിലെ പോരായ്‌മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:10 pm IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ വൈകിയത് വിരല്‍ചൂണ്ടുന്നത് അഗ്നിശമനസേനയിലെ പോരായ്‌മകളിലേക്ക്. ശരിയായ പരിശീലനവും അച്ചടക്കവും അനുഭവസമ്പത്തുമുള്ള സേനാംഗങ്ങളുടെ അഭാവമാണ് തിരുവനന്തപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ വൈകിയതിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കിഴക്കേകോട്ടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള രാജധാനി ബില്‍ഡിംഗ്‌സിലെ സ്വകാര്യവസ്ത്രശാലയുടെ ഗോഡൗണിലാണ് ആഗസ്റ്റ് 28ന് വൈകിട്ട് തീപിടുത്തമുണ്ടായത്. തിരുവനന്തപുരത്തെ വിവിധ അഗ്നിശമനസേനാ യൂണിറ്റുകളിലെ 28 ഫയര്‍എഞ്ചിനുകള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും തീ പടരാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. അവസാനം തിരുവനന്തപുരം വിമാനത്താവളത്തിലെയും വിഎസ്എസ്‌സിയിലെയും ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. തീ പിടിത്തമുണ്ടായ ഉടന്‍ പ്രദേശത്തുനിന്ന് ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ച്ചൂള ഫയര്‍ യൂണിറ്റില്‍ നിന്ന് ആദ്യ ഫയര്‍എഞ്ചിനുകള്‍ എത്തി. പിന്നീട് ജില്ലയിലെ പല യൂണിറ്റുകളില്‍ നിന്നായി കൂടുതല്‍ ഫയര്‍എഞ്ചിനുകള്‍ എത്തിയെങ്കിലും തീ അണയ്‌ക്കാന്‍ സാധിച്ചില്ല.

അതീവ സുരക്ഷാപ്രാധാന്യമുള്ള ശ്രീപദ്മനാഭസ്വാമിക്ഷേത്രം തൊട്ടടുത്തുള്ളതിനാല്‍ എത്രയും വേഗം തീ കെടുത്തണമെന്ന ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി എ. ഹേമചന്ദ്രന്റെ നിശ്ചയദാര്‍ഢ്യമാണ് കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാതെ രക്ഷിച്ചത്. ദുരഭിമാനം മാറ്റിവച്ച് വിമാനത്താവളത്തിലെയും വിഎസ്എസ്‌സിയിലെയും ഫയര്‍ യൂണിറ്റുകളോട് അദ്ദേഹം അടിയന്തരസഹായം തേടി. സാധാരണനിലയ്‌ക്ക് കേന്ദ്രഏജന്‍സികളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ ഇവയുടെ സഹായം ലഭ്യമാകൂ. എന്നാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്താണ് തീ പടര്‍ന്നതെന്ന ഒറ്റക്കാരണത്താല്‍ അധികൃതര്‍ ഉടനടി തീരുമാനമെടുത്ത് ഫയര്‍ യൂണിറ്റുകളെ വിട്ടുകൊടുത്തു. അത്യന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ രണ്ടുയൂണിറ്റുകളും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ചെങ്കല്‍ച്ചൂള ഫയര്‍യൂണിറ്റില്‍ ആകെ ജോലിചെയ്യേണ്ടത് 120 പേരാണ്. എന്നാല്‍ ഇപ്പോള്‍ 60 പേര്‍ മാത്രമേ ഉള്ളൂ. ബാക്കി 60 പേര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മറ്റു തസ്തികകളിലാണ്. പത്തുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 10 ലീഡിംഗ് ഫയര്‍മെന്‍മാരെ പരിശീലനത്തിന് അയച്ചിരിക്കുന്നു. അഞ്ചുപേര്‍ സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടേഷനിലാണ്. 11 പേര്‍ നിയമസഭാ സമുച്ചയത്തിലും 11 പേര്‍ കരമന നെടുങ്കാട്ടെ സ്വിമ്മിംഗ് പൂളിലും ഡ്യൂട്ടിയിലാണ്. ഇവരൊക്കെ തങ്ങളുടെ സൗകര്യാര്‍ഥം ഡ്യൂട്ടി നേടിയത് രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ചാണ്. ഇതോടെ ചെങ്കല്‍ച്ചൂള യൂണിറ്റിന്റെ കാര്യക്ഷമത കുറയുകയും ഗുണനിലവാരം ഇല്ലാതാകുകയും ചെയ്തു. ചെങ്കല്‍ച്ചൂള യൂണിറ്റില്‍ മാത്രം ഈ വര്‍ഷം ആഗസ്റ്റ് 31 വരെ സഹായം തേടി വിളിച്ച കോളുകള്‍ 900 ത്തിലധികമാണ്. എന്നാല്‍ അര്‍ഹിക്കുന്ന സഹായം ഉടനടി ലഭ്യമാക്കാന്‍ ഇന്ന് ഈ യൂണിറ്റിന് ശേഷിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു
Kannur

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

Kerala

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)
Kerala

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

Kerala

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.