Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാക്-ചൈന കൂട്ടിന് കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 07:30 am IST
in Vicharam

ഭാരതവും അമേരിക്കയും സൈനിക സന്നാഹ വിനിമയ കരാറില്‍ ഒപ്പുവച്ചതോടെ ഭാരതത്തിന്റെ സൈനിക ശക്തി വര്‍ധിക്കുകയും, പ്രതിരോധരംഗത്ത് സ്വയം പര്യാപ്തത നേടുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്ക ഭാരതത്തിന് ജെറ്റ് എഞ്ചിന്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയും കൈമാറുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിക്കും ആക്കം കൂടും.

ഭാരത-യുഎസ് ഉടമ്പടി പാക്കിസ്ഥാന്റെ സൈനിക ശക്തിയെ ദുര്‍ബലമാക്കും. ഭാരതം ഇപ്പോള്‍തന്നെ ഏറ്റവുമധികം സൈനിക ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ്. അമേരിക്കയുമായി ഉണ്ടാക്കിയിട്ടുള്ള ധാരണ പ്രാവര്‍ത്തികമാകുന്നതോടെ ഭാരതത്തിലേക്ക് ഏറ്റവുമധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി റഷ്യയ്‌ക്ക് നഷ്ടമാകും. സൈനിക സന്നാഹ വിനിമയ കരാറിലൂടെ ഭാരതത്തിന്റെ സൈനികത്താവളങ്ങളില്‍ അമേരിക്കയ്‌ക്ക് പ്രവേശനം ലഭിക്കും. അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും ഭാരതത്തിന്റെ സൈനികത്താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം ഉണ്ടാകും.

എന്നാല്‍ അമേരിക്കന്‍ സൈന്യം ഭാരത മണ്ണില്‍ തമ്പടിക്കുകയോ താവളങ്ങള്‍ സ്ഥാപിക്കുകയോ ഇല്ല. വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കുകയും ഭക്ഷണം, വെള്ളം, വസ്ത്രം, സൈനിക അറ്റകുറ്റപ്പണികള്‍ക്കു വേണ്ട സാധന സാമഗ്രികള്‍ തുടങ്ങിയവ ശേഖരിക്കുകയും ചെയ്യാം. അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് മാത്രമല്ല, അടുത്ത ലക്ഷ്യത്തിലേക്കുള്ള പറക്കലിന് സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഈ സാഹചര്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇപ്പോള്‍ പ്രബലമായ ചൈനീസ് സാന്നിദ്ധ്യത്തെ ദുര്‍ബലമാകുന്നതിലേക്ക് നയിക്കും.

ഭാരത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും യുഎസ് ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറിയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കരാറിന് ധാരണയായത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വളരുന്ന ഭീകരതയെ വിമര്‍ശിച്ച ജോണ്‍ കെറി ഭാരതത്തിന്റെ മെച്ചപ്പെടുന്ന സൈനികശക്തി ഇതിന് പരിഹാരമാകുമെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഭാരതത്തിനും അമേരിക്കയ്‌ക്കുമുള്ള പരസ്പര സഹകരണം ചൈനയുടെ വിപുലമാകുന്ന സാന്നിദ്ധ്യം പരിമിതപ്പെടുത്താനും പാക്കിസ്ഥാന്‍ കേന്ദ്രമായുള്ള ഭീകരതയെ ചെറുക്കാനും സഹായകമാകും. അമേരിക്കയുടെ ഇപ്പോഴത്തെ നടപടി പക്ഷപാതപരമാണെന്ന വിമര്‍ശനം പാക്കിസ്ഥാന്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണെന്ന തിരിച്ചറിവ് ഉള്ളതിനാല്‍ വിമര്‍ശനം അമേരിക്ക അവഗണിക്കുകയാണ്.

അമേരിക്കയുടെ 60 ശതമാനം യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഇപ്പോള്‍ത്തന്നെ ഇന്ത്യാ-പസഫിക് സമുദ്രത്തിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക ഭാരതത്തെ പ്രമുഖ സൈനിക പങ്കാളിയാക്കുന്നത്. സൈനിക സഹകരണം ഭാരതത്തെ ഭീകരതയ്‌ക്കെതിരെ യുദ്ധംചെയ്യാന്‍ കൂടുതല്‍ പ്രാപ്തമാക്കും. പാക്കിസ്ഥാന്‍ താവളമാക്കുന്ന ലഷ്‌ക്കറെ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ ഇതുവഴി നിയന്ത്രിക്കാമെന്നും അമേരിക്ക കരുതുന്നു. ഇന്ന് ഭാരതം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരാക്രമണങ്ങളാണ്. കശ്മീരില്‍ മാത്രമല്ല, മറ്റു സ്ഥലങ്ങളിലും പാക്കിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞുകയറി സംഘര്‍ഷവും ആക്രമണങ്ങളും സൃഷ്ടിക്കുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനം എന്നിവയ്‌ക്ക് പുറമെ ഭാരത-യുഎസ് സംയുക്ത നാവികാഭ്യാസത്തിനും പുതിയ കരാര്‍ അവസരമൊരുക്കുന്നു. ഇതോടെ അമേരിക്കയുടെ പ്രതിരോധ വ്യാപാരം വര്‍ധിക്കുകയും ചെയ്യും.

കശ്മീര്‍ പ്രശ്‌നം അന്താരാഷ്‌ട്ര വേദിയില്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം മണ്ണിലെ ഭീകര പ്രവര്‍ത്തനത്തെ പാക്കിസ്ഥാന്‍ നേരിടണമെന്ന് അമേരിക്ക പറയുന്നത് ശ്രദ്ധേയമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ ഇരുരാജ്യങ്ങളിലെയും ഏജന്‍സികള്‍ പരസ്പരം കൈമാറാനുള്ള ധാരണയും ആഗോള ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് കരുത്തുപകരും. എല്ലാറ്റിനുമുപരി അമേരിക്കയുമായി ഇത്തരമൊരു സൈനിക കരാര്‍ ഭാരതം ഒപ്പുവെക്കുന്നത് ചൈനയ്‌ക്ക് വലിയ തിരിച്ചടിയാവും.

ഭാരതത്തിനെതിരെ ശത്രുതാമനോഭാവത്തോടെ പെരുമാറുന്ന പാക്കിസ്ഥാന് ബുദ്ധി ഉപദേശിക്കുന്നതും ആ രാജ്യത്തെ ആയുധമണിയിക്കുന്നതും ചൈനയാണ്. ഭാരതവുമായി സൗഹൃദത്തിന് ശ്രമിക്കുകയാണെന്ന് ഭാവിച്ചുകൊണ്ട് ചൈനയുടെ സാമ്രാജ്യത്വമോഹത്തിനും രഹസ്യ അജണ്ടയ്‌ക്കും കൂട്ടുനില്‍ക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ഭാരതം വിവിധരംഗങ്ങളില്‍ മുന്നേറുന്നത് തടയാന്‍ പാക് ഭരണകൂടത്തെ കൈക്കോടാലിയാക്കുന്ന ചൈനയുടെ തന്ത്രത്തിന് കനത്ത തിരിച്ചടിയാണ് അമേരിക്കയുമായി പുതിയ സൈനിക കരാര്‍ ഒപ്പുവച്ചതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് എന്ന് പ്രഖ്യാപനം

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

Kerala

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

India

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

പുതിയ വാര്‍ത്തകള്‍

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.