മാവേലിക്കര: സംസ്ഥാന സബ് ജൂനിയര്‍ ടെന്നികോയ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ല തുടര്‍ച്ചയായ ആറാം തവണയും ഓവറോള്‍ കിരീടം നേടി. ആണ്‍കുട്ടികള്‍ എറണാകുളത്തേയും പെണ്‍കുട്ടികള്‍ കാസര്‍കോഡിനെയും ഫൈനലില്‍ പരാജയപ്പെടുത്തിയാണു കിരീടം നിലനിര്‍ത്തിയത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മനു എസ്.പിള്ള (ക്യാപ്റ്റന്‍) ഡി.ഹരിത്, എം.അജിത്, വിശ്വനാഥ്, ദേവനാരായണന്‍ എം.നമ്പൂതിരി, എസ്.സനല്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അശ്വതി പ്രസാദ് (ക്യാപ്റ്റന്‍), എം.അഞ്ജിത, സ്വാതി, ഹരിത, നവ്യ, ആദിത്യ എന്നിവരാണു ജില്ലയ്‌ക്കുവേണ്ടി മല്‍സരിച്ചത്.
മികച്ച താരമായി മനു എസ്. പിള്ളയെ തെരഞ്ഞെടുത്തു. കൈപ്പള്ളില്‍ ടെന്നികോയ് ക്ലബ്, ചെന്നിത്തല മഹാത്മ ഗേള്‍സ്, മഹാത്മ ബോയ്‌സ്, കൊപ്പാറേത്ത് ഗവ.എച്ച്എസ്, മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണു ടീമിലുണ്ടായിരുന്നത്.
















