കണ്ണൂര്‍: പ്രവാസി മലയാളിയുടെ അക്കൗണ്ടില്‍നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അബൂദാബിയില്‍ ജോലിചെയ്യുന്ന പി.കെ.ഷൗക്കത്തലിയുടെ അക്കൗണ്ടില്‍ നിന്നും പണംതട്ടിയെടുത്തതിന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കണ്ണൂര്‍ ശാഖാ ജീവനക്കാര്‍ക്കെതിരെയാണ് കേസ്. ഷൗക്കത്തലിയുടെ അളിയന്‍ പി.പി.അന്‍സാരി നല്‍കിയ പരാതിയിലാണ് കേസ്. ആഗസ്ത് 18ന് ഷൗക്കത്തലിയുടെ മൊബൈലില്‍ അഞ്ച്‌ലക്ഷം രൂപ പിന്‍വലിച്ചുവെന്ന് സന്ദേശം വന്നു. ഇത്‌സംബന്ധിച്ച് ബാങ്കിലന്വേഷിച്ചപ്പോള്‍ ഷൗക്കത്തലിയുടെ അക്കൗണ്ടില്‍ നിന്നും യുപി സ്വദേശിക്ക് അഞ്ച്‌ലക്ഷം രൂപ കൈമാറണമെന്ന് ഇ-മെയില്‍ സന്ദേശം വന്നുവെന്നും അതുപ്രകാരം പണം യുപി സ്വദേശിയുടെ എക്കൗണ്ടിലേക്ക് മാറ്റിയെന്നുമുള്ള മറുപടിയണ് ബാങ്ക് അധികൃതരില്‍ നിന്നും ലഭിച്ചത്. സംഭവം വിവാദമായപ്പോള്‍ പണം തിരികെ നല്‍കാമെന്നും ബാങ്കിന് തെറ്റുപറ്റിയെന്നും അധികൃതര്‍ പറഞ്ഞുവെങ്കിലും പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്നാണ് അന്‍സാരി പോലീസില്‍ പരാതി നല്‍കിയത്.
















