ആലപ്പുഴ: നഗരത്തില്‍ എന്‍എം ട്രസ്റ്റ് പാലിയേറ്റീവ് കെയര്‍ ഒരുക്കിയ ദീര്‍ഘകാല രോഗികളായ കുട്ടികളുടേയും മാതാപിതാക്കളുടേയും സംഗമം ഇത്തരം കുട്ടികളുടെ ആശ്രയമായ ഷീബാ അമീര്‍ ഉത്ഘാടനം ചെയ്തു. കുട്ടികളുടെ സന്തോഷത്തിനായി ഒരുക്കിയ കലാവിരുന്നില്‍ മജീഷ്യന്‍മാരായ സെഖരിയ്യ, ജോസഫ് എന്നിവര്‍ മാജിക്‌ഷോയും പുന്നപ്ര ജോതികുമാര്‍ നാടന്‍പാട്ടും ആലപ്പുഴ രാഗ് മ്യൂസിക് സംഗീത വിരുന്നും ആലപ്പുഴ ലജനത്ത് സ്‌കൂളില്‍ നടന്നു. ഇത്തരം സംഗമങ്ങള്‍ വീടിനുള്ളില്‍ കഴിയുന്ന രോഗികളായ കുട്ടികള്‍ക്ക് പുറംലോകം കാണാനുള്ള അവസരങ്ങളാണന്ന് ഷീബാ അമീര്‍ പറഞ്ഞു പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഭക്ഷണക്കിറ്റ് ഡോ. രാമചന്ദ്രപണിക്കരും കളിപ്പാട്ടങ്ങള്‍ സുധീര്‍ ദയയും നല്‍കി അഡ്വ. എ.എ. റസാഖ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സൈറു ഫിലിപ്പ്, ജോസ് മാത്യു, എ.ജെ. തോമസ്സ്, എ.എം. നൗഫല്‍, സീനത്ത് നാസ്സര്‍, നജിമുദ്ദീന്‍, റഷീദ് ഷെഫീക്ക് എന്നിവര്‍ സംസാരിച്ചു
















