ന്യൂയോർക്ക്: സാറ പൈനോട്ടും കാമുകനും ലൂസിയാന നഗരത്തിൽ തങ്ങളുടെ അവധി ദിനം ആഘോഷിച്ച് നാട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു. രാവിലെയുള്ള കാറോടിക്കൽ കുറച്ച് ബുദ്ധിമുട്ടുള്ളതാണ് എന്നാലും കാമുകന്റെ ഉറക്കത്തിന് ശല്യമാകാതെ സാറ തന്റെ കാർ വേഗത്തിൽ പായിച്ചു.
പെട്ടെന്ന് കാറിനു മുന്നിലൂടെ റോഡിൽ ഒരു ഭീമാകാരമായ ജീവി നടന്നു പോകുന്നു, സാറ ലൈറ്റ് ഡിം ചെയ്തു സൂക്ഷ്മമായി നോക്കി. വിശ്വസിക്കാനായില്ല, 9 മീറ്റർ നീളവും ഒത്ത വണ്ണവുമുള്ള മുതലയായിരുന്നു. ഒന്നു ഭയന്നെങ്കിലും വാഹനത്തെ ഹോണടിച്ച് മുന്നോട്ടെടുക്കാൻ സാറ ശ്രമിച്ചു. പക്ഷേ എന്തു ചെയ്യാനാ, ആ മുതല ഭീമൻ ഒന്നുമറിയാത്ത മട്ടിൽ മെല്ലെ മെല്ലെയാണ് നടക്കുന്നത്.
നടത്തത്തിനിടയിൽ തന്റെ കാറിലേക്ക് മുതല ഒന്ന് തിരിഞ്ഞ് നോക്കി, ആ നോട്ടം സാറയിലേക്ക് തന്നെയാണ്, ഒരു നിമിഷം പകച്ചു പോയ സാറ ആക്സിലേറ്ററിൽ നിന്നും തന്റെ കാൽ മാറ്റി, നീ പോ മോളെ ഞാൻ പോയിട്ട് പോയാൽ മതി എന്ന അർത്ഥമായിരുന്നു ആ നോട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നെ മുതല മാറുന്നതുവരെ സാറ കാർ ക്ഷമയോടെ പതുക്കെ മുന്നോട്ടെടുത്ത് തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു.
എന്തായാലും തന്റെ യാത്രക്ക് തടസമായതിനും നോക്കി പേടിപ്പിച്ചതിനും മുതല ഭീമനെതിരെ സാറ, ലൂസിയാന പോലീസില്‍ പരാതി നൽകിയിട്ടുണ്ട്. മുതലയെ പിടികൂടിയാൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് സാറയ്‌ക്ക് പോലീസ് മേധാവി ഉറപ്പ് നൽകിയെന്നുമാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും സാറ എടുത്ത വീഡിയോ ഒന്ന് കണ്ടു നോക്കു!
https://www.facebook.com/sara.poynot/videos/10210603648554197/
















