Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

താവക്കര ബസ് സ്റ്റാന്റ്: അധികൃതരുടെ ഉറപ്പ് ലംഘിക്കപെട്ടെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 12:44 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ടൗണിലെത്തുന്ന എല്ലാ ബസ്സുകളും താവക്കരയിലുള്ള പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുകയെന്നുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ബിഒടി വ്യവസ്ഥയില്‍ നടത്തി വരുന്ന കെകെ ബില്‍ഡേഴ്‌സിന്റെയും നഗരസഭാ അധികതരുടെയും വാക്ക് ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന ആക്ഷേപവുമായി വ്യാപാരികള്‍ രംഗത്ത്. അധികൃതരുടെ ഉറപ്പ് വിശ്വസിച്ച് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ മുറികള്‍ വാടകക്കെടുത്ത് വ്യാപാരം ആരംഭിച്ചവര്‍ നിലവില്‍ ബുദ്ധിമുട്ടുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ രാത്രി ഏഴ് മണിക്ക് ശേഷം ദീര്‍ഘദൂരബസ്സുകളും പറശ്ശിനിക്കടവ്, പഴയങ്ങാടി, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകളും താവക്കര സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെടുന്നില്ലെന്നതാണ് വസ്തുത. ഏഴ് മണിക്ക് ശേഷം ഈ ബസ്സുകളെല്ലാം പഴയ ബസ് സ്റ്റാന്റില്‍ നിന്നും മറ്റുമാണ് പുറപ്പെടുന്നത്. ഇത് കാരണം പുതിയ ബസ് സ്റ്റാന്റിലെ കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതാത് സ്ഥലങ്ങളിലെ ബസ്സുകള്‍ കിട്ടുന്നതിനായി പഴയബസ് സ്റ്റാന്റിലേക്ക് പലപ്പോഴും ഓട്ടോപിടിച്ച് പോകേണ്ട അവസ്ഥയാണുള്ളത്. എല്ലാ ബസ്സുകളും രാത്രികാലങ്ങളില്‍ ഇവിടെ നിന്ന് പുറപ്പെടാത്തത് കാരണം വ്യാപാരികള്‍ക്കും വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. മുറിവാടക, വൈദ്യുതി ചാര്‍ജ്, തൊഴിലാളികളുടെ കൂലി എന്നിവയൊന്നും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ബിസിനസ്സ് നഷ്ടത്തിലായിക്കൊണ്ടിരിക്കുകയാണ്.

ബിഒടി ബസ് സ്റ്റാന്റില്‍ വിശ്രമമുറിയും ഫ്രഷ് ആകുന്നതിനുള്ള സൗകര്യവുമുണ്ട്. കൂടാതെ 24 മണിക്കൂറും സെക്യൂരിറ്റി സര്‍വീസുമുണ്ട്. എന്നാല്‍ ഇതൊന്നും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താനാവുന്നില്ല. എല്ലാ ബസ്സുകളും പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് പുറപ്പെടുകയെന്നുള്ള ധാരണയില്‍ ദീര്‍ഘദൂരബസ്സുകളില്‍ പോകേണ്ട പലരും രാത്രി എട്ട് മണിക്ക് പുതിയ ബസ് സ്റ്റാന്റിലെത്തുമ്പോഴാണ് ഇവിടെ നിന്നും ബസ് പുറപ്പെടുന്നില്ലെന്നറിയുന്നത്. ഇവര്‍ വീണ്ടും ഓട്ടോ പിടിച്ച് പഴയ ബസ് സ്റ്റാന്റിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. വ്യാപാരികളുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഇവിടെ ബസ്സുകള്‍ക്ക് പഞ്ചിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതും അട്ടിമറിക്കപ്പെടുകയായിരുന്നു. തുടക്കത്തില്‍ ഭൂരിഭാഗം ബസ്സുകളും സ്റ്റാന്റില്‍ വന്നുവെങ്കിലും നിലവില്‍ പഴയസ്ഥിതി തുടരുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.മുഹമ്മദ് ഹാജി, കെ.സുഹൈല്‍, എം.മനോജ്, കെ.പി.സാജിദ്, സി.അന്‍സാരി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.