തലശ്ശേരി: തീവണ്ടിയാത്രക്കിടയില്‍ ട്രാക്കിലേക്ക് തെറിച്ചുവീണ ബാഗെടുക്കാനായി അപായച്ചങ്ങല വലിച്ച യാത്രക്കാരെനെതിരെ റെയില്‍വേ പോലീസ് കേസെടുത്തു. കാട്ടാമ്പള്ളി കമ്പിലിലെ എം.എം.ആഷിക്കിനെതിരെയാണ് തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ലോക്കോ പൈലറ്റിന്റെ പരാതി പ്രകാരം കണ്ണൂര്‍ റെയില്‍വേ പോലീസ് കേസെടുത്തത്. അപായച്ചങ്ങല വലിച്ചതു കാരണം ധര്‍മ്മടം കൂടക്കടവ് പാലത്തില്‍ ഇന്നലെ രാവിലെ 15 മിനുട്ടോളം തീവണ്ടി നിര്‍ത്തിയിടേണ്ടി വന്നു.
















