തലശ്ശേരി: കൂടന്‍ ഗുരുനാഥന്‍ എന്ന ഇതിഹാസ നായകന്റെ ജീവചരിത്രത്തെ ആധാരമാക്കി വരച്ചല്‍ ഭാസ്‌കരന്‍ എഴുതിത്തയ്യാറാക്കിയ റേഡിയോ മാന്ത്രിക നാടകം എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാവിലായി കൂടന്‍ ഗുരുനാഥന്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് നാളെ രാവിലെ 11 മണിക്ക് ചിത്രകാരന്‍ കെ.കെ.മാരാര്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സെല്‍വന്‍ മേലൂര്‍, വരച്ചല്‍ ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















