തിരുവനന്തപുരം: സിറ്റിയിലെ പ്രൈവറ്റ് ബസ് മേഖലയില്‍ പണി എടുക്കുന്ന തൊഴിലാളികളോട് ട്രോഫിക് പോലീസും വിവിധ സ്റ്റേഷനുകളിലെ പോലീസുകാരും കാട്ടുന്ന പീഡനം അവനാസിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. യാത്രക്കാരുമായി പോകുന്ന വാഹനത്തെ കൈകാണിച്ചു നിര്‍ത്തുകയും യാത്രക്കാരെ ഇറക്കിവിട്ട് വാഹനം കസ്റ്റഡിയില്‍ എടുക്കുന്നതും യാത്രക്കാരെയും ബസ് തൊഴിവാളികളെയും ഒരെപോലെ ബുദ്ധിമുട്ടിലാക്കുന്നു. ഇതിനെതിരെ അധികാരികള്‍ ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സിറ്റിയിലെ മുഴുവന്‍ പ്രൈവറ്റ് ബസ് തൊഴിലാളികളും പണിമുടക്ക് നടത്തി പ്രതിഷേധിക്കുമെന്നും ജില്ലാ പ്രൈവറ്റ് ബസ് മോട്ടോര്‍ എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെക്രട്ടറി സി. ജ്യോതിഷ്‌കുമാര്‍ പറഞ്ഞു. സിറ്റിയിലെ തൊഴിലാളികളുടെ യോഗത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. അനില്‍കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഉണ്ണികൃഷ്ണന്‍ എസ്, അമ്പാടി എം. പത്മകുമാര്‍, ആര്‍, മനു.എം എന്നിവരെ തെരഞ്ഞെടുത്തു.
















