10 എച്ച്‌ഐവി ബാധിതര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ കാസര്‍കോട്ട് മരിച്ചതായി റിപ്പോര്‍ട്ട്. വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം.
11 മത്സ്യത്തൊഴിലാളികളെ കൊച്ചിയില്‍ കടലില്‍ നിന്ന് രക്ഷപ്പെടുത്തി. മീന്‍പിടുത്ത വളളത്തില്‍ നിന്ന് കടലില്‍ വീണവരെയാണ് രക്ഷപ്പെടുത്തിയത്. മുങ്ങിയ വളളത്തില്‍ പിടിച്ച് കിടന്ന ഇവരെ കാരിയര്‍ വളളമാണ് രക്ഷപ്പെടുത്തിയത്.
23 പേരെ ഫിലിപ്പൈന്‍സില്‍ ജയില്‍ തകര്‍ത്ത് മോചിപ്പിച്ചു. പ്രാദേശിക ഭീകരസംഘടനയായ മൗതെയിലെ അമ്പതോളം പേരാണ് കുറ്റവാളികളെ മോചിപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായത്തോടെയായിരുന്നു നടപടി.
26 പ്രായപൂര്‍ത്തിയാകാത്ത അന്യസംസ്ഥാന പെണ്‍കുട്ടികളെ വീട്ടുജോലിക്കായി കൊച്ചിയില്‍ എത്തിച്ചു. ഇവരെ ചൈല്‍ഡ് ഹോമില്‍ താമസിപ്പിക്കും. ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ കൊച്ചിയിലെത്തിച്ചത്.
75 കോടി മുടക്കി ഒരു പരസ്യ ചിത്രം നിര്‍മിച്ചിരിക്കുന്നു. അഞ്ചരമിനിറ്റ് നീളമുളള പരസ്യത്തില്‍ രണ്‍വീര്‍സിങ്ങും തമന്നയുമാണ് താരങ്ങള്‍. ഒരു ചൈനീസ് ഫുഡ്ബ്രാന്‍ഡിന്റെ പരസ്യമാണ് ചെലവിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
















