പയ്യന്നൂര്‍: നമ്മളൊന്ന് പരിപാടിയുടെ ഭാഗമായി നടത്തിയ സാംസ്‌കാരിക ജാഥയില്‍ തിടമ്പുനൃത്തം, തെയ്യം എന്നിവ പോലുള്ള അനുഷ്ഠാന കലകളെ വികൃതമായും പരിഹാസ്യമായും അവതരിപ്പിച്ചതില്‍ ഉത്തരകേരള മലയന്‍ സമുദായോദ്ധാരണ സംഘം പ്രതിഷേധവും രേഖപ്പെടുത്തി. ഇത്തരം ആഭാസ പ്രകടനങ്ങളില്‍ നിന്ന് രാഷ്‌ട്രീയ നേതൃത്വം മാറി നില്‍ക്കണമെന്നും അനുഷ്ഠാന കലകളെ അപമാനിക്കരുതെന്നും അതിന്റെ തനിമയോടെ നിലനിര്‍ത്താനുള്ള പ്രോത്സാഹനമാണ് നല്‍കേണ്ടതെന്നും സംഘം ആവശ്യപ്പെട്ടു.
















