കണ്ണൂര്‍: ഹയര്‍സെക്കണ്ടറി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ആര്‍ഡിഡി ഓഫീസ് ധര്‍ണ്ണ നടത്തുമെന്ന് കെഎച്ച്എസ്ടിയു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പി.കുഞ്ഞുമുഹമ്മദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കേരള ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ഭാരവാഹികളായ നാഷിം കാട്ടാമ്പളളി,പി.കെ.ശിഹാബ്,നൗഷാദ് പൂതപ്പാറകെ.ഇസ്മയില്‍,പി.ശമീര്‍ എന്നിവര്‍ പങ്കെടുത്തു.
















