കൊച്ചി: അണ് എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം അധ്യാപക അനധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് കേരളാ സ്റ്റേറ്റ് െ്രെപവറ്റ് സകൂള്‍ അസോസിയേഷന്. സര്‍ക്കാര്‍എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 31ന് തിരുവനന്തപുരത്ത് സംഘടനയുടെ സംസ്്ഥാന പ്രതിനിധി സമ്മേളം നടക്കും. പാളയം നന്ദാവനം പാണക്കാട്ട് ഹാളില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി പി യൂസഫലി അദ്ധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും., ഒ. രാജഗോപാല്‍ എംഎല്‍എ വിശിഷ്ടാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: