പയ്യന്നൂര്‍: കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ പ്രതികളുമായി വന്ന പോലീസ് വാഹനം അടിച്ചുതകര്‍ത്ത സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിലെ പ്രധാന പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.
കേസില്‍ പ്രതികളായ സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കാന്‍ ഒരേവാഹനത്തില്‍ കൊണ്ടുവന്നപ്പോഴാണ് സിപിഎം സംഘം പോലീസ് വാഹനം തകര്‍ത്തത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പെരളത്തെ ജി.ലിജിത്ത് (32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ലിജിത്ത്, കക്കമ്പാറയിലെ റിനീഷ് എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പച്ചതിനും, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
















