Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മനംകീഴടക്കി മായക്കണ്ണന്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 08:53 pm IST
inAlappuzha

ബാലദിനാഘോഷങ്ങളുടെ ഭാഗമായി അമ്പലപ്പഴയില്‍ ഇന്നലെ നടത്തിയ ഉറിയടി

ആലപ്പുഴ: ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ നാടെങ്ങും ആഘോഷിച്ചു. ബാലഗോകുലം ജില്ലയില്‍ എഴുപത്തിയഞ്ചോളം മഹാശോഭായാത്രകളാണ് സംഘടിപ്പിച്ചത്. പതിനായിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും പുണ്യപുരാണ കഥകളെ അനുസ്മരിപ്പിക്കുന്ന അനേകം നിശ്ചല ദൃശ്യങ്ങളും, ശ്രീകൃഷ്ണഭജനകളും ശോഭായാത്രകള്‍ ഭക്തിസാന്ദ്രമായി. ഹരേ രാമ… ഹരേ കൃഷ്ണ.. മന്ത്രധ്വനികളുമായി അമ്മമാരും ശോഭായാത്രയെ അനുഗമിച്ചു. ശോഭായാത്രകള്‍ നാടിനെ അക്ഷരാര്‍ത്ഥത്തില്‍ നാടിനെ അമ്പാടിയാക്കി, മായക്കണ്ണന്‍മാരുടെ വികൃതികള്‍ ഭക്തരുടെ മനം കീഴടക്കി. ഉറിയടികളും സാംസ്‌കാരിക സമ്മേളനങ്ങളും ഗോപാജകളും ഇതോടനുബന്ധിച്ച് നടന്നു. സന്ധ്യക്ക് അവല്‍പ്രസാദവും ഏറ്റുവാങ്ങിയാണ് ഭക്തരും കുരുന്നുകളും ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങിയത്. പുലര്‍ച്ചെ മുതല്‍ മുതല്‍തന്നെ അമ്പലപ്പുഴ അടക്കമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. അഭിനവ കംസന്‍മാര്‍ ശോഭായാത്രകളിലെ പങ്കാളിത്തം കുറയ്‌ക്കാന്‍ പലസ്ഥലങ്ങളിലും പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. മനതാരിലെ ഉണ്ണിക്കണ്ണനിലെ വിശ്വാസം തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ശോഭയാത്രകളിലെ ജനപങ്കാളിത്തം.

തുറവൂര്‍ താലൂക്കില്‍ നടന്ന മഹാശോഭായാത്രകളില്‍ ആയിരങ്ങള്‍ അണിനിരന്നു. വയലാര്‍, വെട്ടയ്‌ക്കല്‍, പട്ടണക്കാട്, തുറവൂര്‍, പറയകാട്, എഴുപുന്ന, എരമല്ലൂര്‍, ചന്തിരൂര്‍, അരൂര്‍ എന്നിവിടങ്ങളിലാണ് മഹാശോഭായാത്രകള്‍ നടന്നത്.

പാണാവള്ളി താലൂക്ക് ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പളം, അരൂക്കുറ്റി, തൃച്ചാറ്റുകുളം, പാണാവള്ളി, പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, മാക്കേക്കടവ്, പള്ളിപ്പുറം, തിരുനല്ലൂര്‍ എന്നിവിടങ്ങളിലെ ആഘോഷസമിതികളുടെ നേതൃത്വത്തില്‍ 70 ശോഭായാത്രകളും ആറു മഹാശോഭായാത്രകളും നടന്നു. ”തൈ വയ്‌ക്കാം, തണലേകാം, താപമകറ്റാം” എന്ന ബാലഗോകുലത്തിന്റെ ജന്മാഷ്ടമി സന്ദേശം ശോഭായാത്രയിലുടനീളം നല്‍കി.

ചേര്‍ത്തലയില്‍ മഹാശോഭായാത്രകള്‍ നാടിനെ അമ്പാടിയാക്കി. തണ്ണീര്‍മുക്കത്ത് ചാലിനാരായണപുരംക്ഷേത്രത്തിലും, വാരനാട് കൊക്കോതമംഗലം കോതക്കാട്ട് ധര്‍മശാസ്താ ക്ഷേത്രത്തിലും, നഗരത്തിലേത് കാര്‍ത്യായനി ക്ഷേത്രത്തിലും, മരുത്തോര്‍വട്ടത്ത് ധന്വന്തരി ക്ഷേത്രത്തിലും, പുത്തനങ്ങാടിയില്‍ ഇലഞ്ഞാംകുളങ്ങര ദേവീ ക്ഷേത്രത്തിലും, ചെറുവാരണത്ത് ഭജനമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിലും, അരീപ്പറകമ്പ് തിരുവിഴ മഹാദേവ ക്ഷേത്രത്തിലും, കുറുപ്പംകുളങ്ങരയില്‍ അറവുകാട് ക്ഷേത്രത്തിലും, കടക്കരപ്പള്ളിയില്‍ തങ്കിക്കവല ശക്തിനവിനായക ക്ഷേത്രത്തിലും, കണിച്ചുകുളങ്ങരയില്‍ പശ്ചിമഘട്ടം ഭദ്രകാളീ ക്ഷേത്രത്തിലും, മുഹമ്മയില്‍ പാലയ്‌ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, കഞ്ഞിക്കുഴിയില്‍ കൂറ്റുവേലി ശ്രീരാമക്ഷേത്രത്തിലും സമാപിച്ചു.

തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടത്തിയ ശോഭായാത്ര

കലവൂര്‍ താലൂക്കില്‍ എട്ട് മഹാശോഭായാത്രകളാണ് നടന്നത്. ആര്യാട് പ്ലാപ്പള്ളി ശിവപാര്‍വതി ക്ഷേത്രത്തിലും, പാതിരപ്പള്ളിയില്‍ പ്രീതികുളങ്ങര ക്ഷേത്രത്തിലും, കലവൂരില്‍ കാരയ്‌ക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലും, കോമളപുരത്ത് വലിയകലവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും, മണ്ണഞ്ചേരിയില്‍ വലിയവീട് ദേവീക്ഷേത്രത്തിലും, കാവുങ്കല്‍ പൊന്നാട് വിജയവിലാസം ക്ഷേത്രത്തിലും, വളവനാട് കുന്നിനകത്ത് ഭഗവതി ക്ഷേത്രത്തിലും, മാരാരിക്കുളത്ത് വരകാടി ദേവീക്ഷേത്രത്തിലും സമാപിച്ചു.

ആലപ്പുഴ താലൂക്കില്‍ ആറ് മഹാശോഭായാത്ര നടന്നു. തുമ്പോളിയില്‍ കളപ്പുര ഘണ്ടാകര്‍ണസ്വാമി ക്ഷേത്രത്തിലും, തോണ്ടംകുളങ്ങരയില്‍ തോണ്ടംകുളങ്ങര ക്ഷേത്രത്തിലും, കൊറ്റംകുളങ്ങരയില്‍ കൊറ്റംകുളങ്ങര ക്ഷേത്രത്തിലും, മുല്ലയ്‌ക്കലില്‍ മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലും, തിരുവമ്പാടി, കളര്‍കോട് എന്നിവിടിങ്ങളിലും സമാപിച്ചു.

അമ്പലപ്പുഴ താലൂക്കില്‍ ആറ് മഹാശോഭായാത്രകള്‍ നടന്നു. തകഴിയില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും, അമ്പലപ്പുഴയില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും, പുറക്കാട് ഒറ്റപ്പന ക്ഷേത്രത്തിലും, വണ്ടാനത്ത് തേവരുനട ശ്രീശങ്കരനാരായണ ക്ഷേത്രത്തിലും, പറവൂര്‍, പുന്നപ്ര എന്നിവിടങ്ങളിലേത് അറവുകാട് ദേവീക്ഷേത്രത്തിലും സമാപിച്ചു. അമ്പലപ്പുഴയില്‍ നടന്ന സാംസ്‌കാരിക സംഗമം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ശ്രീകൃഷ്ണജയനതി ദിനത്തില്‍ എടത്വയില്‍ നടന്ന ശോഭായാത്ര

കുട്ടനാട് താലൂക്കില്‍ 14 മഹാശോഭായാത്രകളും എടത്വ താലൂക്കില്‍ എട്ടു മഹാശോഭായാത്രകളുമാണ് നടന്നത്. എടത്വയില്‍ കണ്ടംകരി കൊച്ചുശാസ്താക്ഷേത്രത്തിലും, ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിലും, പുതുക്കരി ദേവീ ക്ഷേത്രത്തിലും, തലവടിയില്‍ ചക്കുളത്ത് കാവിലും, രാമങ്കരിയില്‍ കൊടുപ്പുന്നക്കാവ് ദേവീ ക്ഷേത്രത്തിലും, ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും, ചമ്പക്കുളത്ത് ചമ്പക്കുളം പടിപ്പുരയ്‌ക്കല്‍ ക്ഷേത്രത്തിലും, കണ്ടംകരി ക്ഷേത്രത്തിലും, കൈനകരിയില്‍ മേക്കാട്ട് ഭഗവതി ക്ഷേത്രത്തിലും, കല്ലംപള്ളിയില്‍ കരിവിക്കൊട്ടാരം ശിവക്ഷേത്രത്തിലും, തെവലക്കാട്ട് മഠം ദേവീക്ഷേത്രത്തിലും, നെടുമുടി കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും, തയ്യില്‍ ക്ഷേത്രത്തിലും സമാപിക്കും. രാമങ്കരിയില്‍ കുന്നുംകരിക്കുളം ക്ഷേത്രത്തിലും, മങ്കൊമ്പ് മങ്കൊമ്പ് ക്ഷേത്രത്തിലും, ചതുര്‍ത്ഥ്യാകരി അയ്യപ്പ സേവാസംഘം അമ്പലത്തിലും, കണ്ണാടിയില്‍ തട്ടാശേരി എസ്എന്‍ഡിപി ഗ്രൗണ്ടിലും, കിടങ്ങറയില്‍ കൃഷണപുരത്തേത് വടക്കും വെളിയനാട് ശാസ്താക്ഷേത്രത്തിലും, വെളിയനാട് നിന്ന് കാക്കനാട് ക്ഷേത്രത്തിലും, കിടങ്ങറ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും സമാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.