തലശ്ശേരി: ഉത്തര കേരളാ കവിതാ സാഹിത്യവേദി ഏര്‍പ്പെടുത്തിയ ചിത്രകലാ പുരസ്‌കാരത്തിന് ആര്‍ടിസ്റ്റ് അശോക് കുമാര്‍ വടകര തെരഞ്ഞെടുക്കപ്പെട്ടതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 28ന് വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ വീറ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് സുമാബാലകൃഷ്ണന്‍ സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ കവിയൂര്‍ രാഘവന്‍, സോമന്‍ മാഹി, വിമലാ നാരായണന്‍, സൗമി മട്ടന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.
















