കണ്ണൂര്‍: കഴിഞ്ഞ നിരവധി ദിവസങ്ങളായി സിപിഎം പോലീസിനെ പോലും ഭീഷണിപ്പെടുത്തി വരുതിയിലാക്കി കണ്ണൂര്‍ ജില്ലയില്‍ നിയമ വ്യവസ്ഥയെതന്നെ തകിടം മറിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. കാപ്പയുടെ പേരില്‍ പോലീസ് സ്റ്റേഷന്‍ കയ്യേറാന്‍ പോലും തയ്യാറായ സിപിഎം നേതൃത്വം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ പോലും അക്രമിക്കാന്‍ തയ്യാറാവുന്ന കാഴ്ചയാണ് കണുന്നത്. അത് തടഞ്ഞവരെ അക്രമിക്കന്‍ ശ്രമിച്ചു. പോലീസിനെ അക്രമിക്കുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്ത സിപിഎം ഭരണത്തിന്റെ തണലില്‍ എന്തുമാകാമെന്ന ദാര്‍ഷ്ട്യമാണ് പ്രകടിപ്പിക്കുന്നത്. സമാധാനപരമായി നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം അലങ്കോലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇന്നലെ പയ്യന്നൂരില്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തെ കാണേണ്ടത്.
കഴിഞ്ഞവര്‍ഷം ശ്രീകൃഷ്ണ ജയന്തി നാളില്‍ ഓണാഘോഷം നടത്തിയ സിപിഎം ഇത്തവണ മറ്റൊരു പേരില്‍ പരിപാടി നടത്തുന്നത് ജനങ്ങളെ അത്ഭുതപ്പെടുത്തുകയാണ്. സിപിഎം ഇനിയെങ്കിലും കേരളത്തില്‍ വിശിഷ്യ കണ്ണൂരിന്റ മണ്ണില്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാനും മറ്റുള്ളവര്‍ക്ക് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നും അല്ലാത്തപക്ഷം മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും സംഘടിപ്പിച്ച് ചെറുക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
















