
കണ്ണൂര്‍: കലാസാഹിത്യരംഗങ്ങളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച സര്‍ഗപ്രതിഭകളെ ആദരിക്കുന്നതിനായി കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയായ കൃഷ്ണ ജ്വല്‍സ് വര്‍ഷംതോറും ജന്മാഷ്ടമി നാളില്‍ നല്‍കിവരാറുള്ള മയില്‍പ്പീലി പുരസ്‌കാരത്തിന് ദാര്‍ശനിക എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി, പ്രശസ്ത കവി പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്‍ എന്നിവര്‍ അര്‍ഹരായതായി പുരസ്‌കാര സമിതി ചെയര്‍മാന്‍ കെ.ബാലചന്ദ്രന്‍, കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണറും പുരസ്‌കാരസമിതി മുഖ്യരക്ഷാധികാരിയുമായ സി.വി. രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.
50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്‌കാരദാനം ഒക്‌ടോബര്‍ 9ന് കണ്ണൂര്‍ സാധു കല്യാണമണ്ഡപത്തില്‍ നടക്കും. കൃഷ്ണജ്വല്‍സ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ നടക്കും. സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി വിശിഷ്ടാതിഥിയായും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് മുഖ്യാതിഥിയായും പങ്കെടുക്കും.
മയില്‍പ്പീലി പുരസ്‌കാരസമിതി ചെയര്‍മാന്‍ കെ. ബാലചന്ദ്രന്‍, പുരസ്‌കാര സമിതി മുഖ്യ രക്ഷാധികാരിയും കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണറുമായ സി.വി. രവീന്ദ്രനാഥ്, പുരസ്‌കാര സമിതി ജനറല്‍ സെക്രട്ടറി ഒ. അശോക് കുമാര്‍, കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍, കോ ഓര്‍ഡിനേറ്റര്‍ ടി. മിലേഷ് കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
















