കണ്ണൂര്‍: ഗ്രന്ഥദര്‍പ്പണം-2016ന്റെ ഭാഗമായി സംസ്ഥാന ഗ്രന്ഥകാര സമിതി കണ്ണൂര്‍-കാസര്‍കോട് ജില്ലാതല ഓണ കവിയരങ്ങ് നടത്തും. സപ്തംബര്‍ 12ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളിലാണ് പരിപാടി. മുതിര്‍ന്ന കവികളോടൊപ്പം കന്നി കവികള്‍ക്കും പങ്കെടുക്കാം. ഓണവുമായി ബന്ധപ്പെട്ട അഞ്ചുമിനിറ്റുകൊണ്ട് അവതരിപ്പിക്കാവുന്ന സ്വന്തം കവിതകളുടെ നേര്‍പ്പകര്‍പ്പ് സപ്തംബര്‍ 7ന് മുമ്പ് എം.ഒ.ജി.മലപ്പട്ടം, പ്രസിഡണ്ട്, ഓതേഴ്‌സ് ഫോറം, പി.ഒ.മലപ്പട്ടം, കണ്ണൂര്‍-670631 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട കവികളെ മുന്‍കൂട്ടി വിവരമറിയിക്കും. ഫോണ്‍: 9947286806.
















