കണ്ണൂര്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത് വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള 23 അപേക്ഷകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഇവയിലേറെയും. മാവിലാച്ചാല്‍-കൊല്ലംചിറ റൂട്ടില്‍ പുതിയ ബസ് റൂട്ട്, ശാരീരിക പരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്ര വാഹനം, സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളും തെക്കീബസാറിലെ മണ്ഡലം ഓഫീസില്‍ നടന്ന പരിപാടിയില്‍ ലഭിച്ചു.
ചെമ്പിലോട്, ചെറുകുന്ന് പഞ്ചായത്തുകളുടെ
















