Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

മലമുകളിലെ വെളിച്ചം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 06:05 pm IST
inLifestyle

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാന്‍ സാധിക്കില്ല എന്നൊരു പ്രയോഗമുണ്ട്. അതുപലപ്പോഴും നല്ല അര്‍ത്ഥത്തിലല്ല ഉപയോഗിക്കുന്നത്. പക്ഷെ, അവളൊന്ന് തീരുമാനിച്ചിറങ്ങിയാല്‍, പുരുഷന്മാര്‍പോലും പരാജയപ്പെട്ടിടത്ത് വിജയം നേടിയാവും മടങ്ങുക. ഉത്തരാഖണ്ഡിലെ കലാവതി ദേവി റാവത്ത് അത്തരത്തില്‍ പോരാടി വിജയം വരിച്ചവരില്‍ ഒരാളാണ്. മലമുകളില്‍ വൈദ്യുതി എത്തിച്ചുവെന്നതാണ് കലാവതിയുടെ നേട്ടം.

വൈദ്യുതിയില്ലാത്ത കുഗ്രാമങ്ങളില്‍ ഒന്നായ ബച്ചേറിലേക്ക് വിവാഹിതയായി എത്തിയതാണ് കലാവതി. കുന്നിന്‍മുകളിലെ ജീവിതം ഇരുട്ടുനിറഞ്ഞതായി അനുഭവപ്പെട്ടു.

ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഗ്രാമത്തിലെ സ്ത്രീകളേയും കൂട്ടിക്കൊണ്ടവര്‍ ജില്ലാ ആസ്ഥാനമായ ഗോപേശ്വറിലെത്തി അധികാരികളെ കണ്ടു. പക്ഷെ, അവര്‍ ഗ്രാമീണ സ്ത്രീകളുടെ ആവശ്യത്തെ നിസാരവത്കരിച്ചു.

അവിടെ നിന്നും തിരികെയുള്ള കാല്‍നടയാത്ര വെറും കൈയോടെ ആയിരുന്നില്ല. ഏതോ ഔദ്യോഗിക പരിപാടിയ്‌ക്ക് വെളിച്ചം എത്തിക്കുന്നതിനായി ഉപയോഗിച്ച ഏതാനും വൈദ്യുതിക്കാലുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ആ വൈദ്യുതിക്കാലുകളും വയറുകളും ചുമന്നുകൊണ്ടുപോകാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തി. ഭീഷണിക്കുമുന്നില്‍ തളരാന്‍ ആ ഗ്രാമത്തിലെ സ്ത്രീകള്‍ തയ്യറായില്ല. കൂടുതല്‍ കൂടുതല്‍ പേര്‍ കലാവതിയ്‌ക്ക് ശക്തിപകര്‍ന്ന് മുന്നോട്ടുവന്നു. പോരാട്ടം ശക്തമാകുന്നുവെന്ന് മനസ്സിലാക്കിയ അധികാരികള്‍ ബച്ചേര്‍ ഗ്രാമത്തേയും വൈദ്യുതിയുമായി ബന്ധിപ്പിച്ചു.

അവിടം കൊണ്ട് പോരാട്ടം അവസാനിപ്പിക്കാന്‍ കലാവതി ഒരുക്കമായിരുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അവര്‍ പോരാടുകയാണ്, വനം മാഫിയയ്‌ക്കെതിരെ. ഔദ്യോഗിക വിദ്യാഭ്യാസം നേടാത്ത കലാവതി വിദ്യാസമ്പന്നര്‍പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് തന്റെ ഗ്രാമത്തിനുവേണ്ടി ചെയ്യുന്നത്. സമൂഹത്തോടുള്ള കരുതല്‍ ഒന്നുകൊണ്ടുമാത്രം. മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം ആയതുകൊണ്ടുതന്നെ അവിടുള്ളവര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് വനത്തെയാണ്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റതേടി പോയപ്പോള്‍ ചോക്ക് കൊണ്ടു മാര്‍ക്ക് ചെയ്ത മരങ്ങള്‍ പിന്നീട് നോക്കുമ്പോള്‍ വെട്ടിവീഴ്‌ത്തിയ നിലയിലാണ് കാണുന്നത്. അപ്പോഴാണ് മരങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്ന ചിന്ത വരുന്നത്.

ഗ്രാമത്തിലെ പുരുഷന്മാരെ വനം മാഫിയ മദ്യം നല്‍കി നിശബ്ദമാക്കിയിരുന്നു.

അതുകൊണ്ടുതന്നെ മദ്യപാനത്തിനെതിരെയും കലാവതിയ്‌ക്ക് ശബ്ദമുയര്‍ത്തേണ്ടിവന്നു. വനം സംരക്ഷിക്കുന്നതിനും അങ്ങനെ സ്ത്രീകള്‍ മുന്നിട്ടിറങ്ങി. സ്ത്രീകളുടെ സംഘം വനത്തില്‍ നിരന്തരം നിരീക്ഷണം നടത്തി.

1970 കളിലെ ചിപ്‌കോ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ കലാവതി ഗ്രാമീണ സ്ത്രീകളെ ഒരുമിച്ചുകൂട്ടി. വനം മാഫിയ തുടക്കത്തില്‍ ഇവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരായി സ്ത്രീകള്‍ ജില്ലാ അധികൃതര്‍ക്കുമുന്നില്‍ പ്രതിഷേധം നടത്തി. തുടര്‍ന്ന് അധികൃതര്‍ക്ക് മരം മുറിക്കുന്നതിനെതിരെ ഉത്തരവ് ഇറക്കേണ്ടി വന്നു.

സ്ത്രീകളുടെ ക്ഷേമത്തിനായി കലാവതിയുടെ നേതൃത്വത്തില്‍ മഹിള മംഗള്‍ ദാല്‍ എന്നപേരില്‍ സ്ത്രീകൂട്ടായ്‌മ രൂപീകരിച്ചു. വനം മാഫിയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. അതോടൊപ്പം വാറ്റുചാരായ സംഘങ്ങളെ ഇല്ലാതാക്കുകയും ചെയ്തു.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തില്‍ ഇവിടുത്തെ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം ഒന്നും ലഭിക്കുന്നില്ലെന്നാണ് കലാവതിയുടെ അഭിപ്രായം. അവര്‍ കുടുംബം നോക്കിയാല്‍ മതിയെന്നാണ് പുരുഷന്മാരുടെ നിലപാട്.

എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഭര്‍ത്താവുപോലും ഒരിക്കല്‍ അവരോട് ചോദിക്കുകയുണ്ടായി. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി എന്ന് പറഞ്ഞ് അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അതുകൊണ്ട് പ്രയോജനം ഉണ്ടായില്ല. ഒരുവേള ബന്ധം വേര്‍പ്പെടുത്തുന്ന ഘട്ടം വരെയെത്തി. എങ്കിലും തളരാതെ മുന്നോട്ടുപോവുകയാണ് കലാവതി.

മരങ്ങളും വനവും സംരക്ഷിക്കുന്നതിന് ഇവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഭാരത സര്‍ക്കാരിനും ആവുമായിരുന്നില്ല. 1986 ല്‍ ഇന്ദിര പ്രിയദര്‍ശനി പുരസ്‌കാരം നല്‍കിയാണ് സര്‍ക്കാര്‍ ഇവരെ ആദരിച്ചത്. വേറെ പുരസ്‌കാരങ്ങള്‍ക്കും കലാവതി അര്‍ഹയായിട്ടുണ്ട്. എന്നാല്‍ തന്റെ ഗ്രാമീണരില്‍ നിന്നും കിട്ടുന്ന അംഗീകാരമാണ് എല്ലാത്തിലും വലുതെന്ന് ഇവര്‍ പറയും.

മദ്യപാനത്തില്‍ നിന്നും നിരവധി കുടുംബങ്ങളെയും തങ്ങള്‍ക്ക് ഉപജീവനത്തിന് വകതരുന്ന വനങ്ങളെയും സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ മുന്നോട്ടുപോവുകയാണ് കലാവതി ദേവി. ഔപചാരിക വിദ്യാഭ്യാസം പോലും നേടാത്ത ഇവര്‍ നിരവധി സ്ത്രീകള്‍ക്ക് മാതൃകയാണിന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.