Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഢില്‍ നിന്ന് മാവോയിസ്റ്റുകള്‍ കേരളത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 10:27 pm IST
in India

പാലക്കാട്: കേരളത്തില്‍ ഇടതുപക്ഷ തീവ്രവാദം കൂടുന്നുവെന്ന കേന്ദ്ര റിപ്പോര്‍ട്ട് ശരിവെച്ച് മാവോയിസ്റ്റുകള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു. ജനങ്ങളുമായുള്ള ബന്ധം വിപുലമാക്കി ഭരണകൂടത്തെ നേരിടുമെന്ന് ചാനല്‍ അഭിമുഖത്തില്‍ വനിത മാവോയിസ്റ്റ് നേതാവ് അനു വെളിപ്പെടുത്തിയത് ഇതിനു തെളിവാണ്. അട്ടപ്പാടി, വയനാട്, നിലമ്പൂര്‍ എന്നിവയാണ് പ്രധാന കേന്ദ്രങ്ങള്‍.

വനവാസികളെയും ദുര്‍ബല ജനവിഭാഗങ്ങളെയും സ്വാധീനിച്ച് സര്‍ക്കാരിനെ നേരിടുന്ന രീതിയാണ് അവലംബിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടക്കം മാത്രമാണ്. മുന്നൂറും നാനൂറും തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ വിന്യസിച്ച സ്ഥലത്തുപോലും ജനങ്ങള്‍ക്കിടയില്‍ പോകാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.

അട്ടപ്പാടി മുക്കാലി ചിണ്ടക്കി ഊരിന് സമീപമുള്ള കരവാര ഫാം ഊരില്‍ കഴിഞ്ഞാഴ്ച മാവോയിസ്റ്റ് സംഘമെത്തി. യൂണിഫോം ധരിച്ച ആയുധധാരികളായ നാല് പുരുഷന്‍മാരും, രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം രാത്രി എട്ടരയോടെ എത്തി ഊര് നിവാസികളുമായി ചര്‍ച്ച നടത്തി രാത്രി പതിനൊന്ന് മണിയോടെ കാട്ടിലേക്ക് തിരിച്ച് പോയി. ഊരിലെ മിക്ക വനവാസികളും യോഗത്തില്‍ പങ്കെടുത്തുവെന്നും തൊട്ടടുത്ത ഫാമിലുള്ളവരെയും മാവോയിസ്റ്റുകള്‍ വിളിച്ചുവരുത്തിയെന്നുമാണ് സൂചന.

മലപ്പുറം അമരമ്പലം പഞ്ചായത്തില്‍ പാട്ടക്കരിമ്പ് വനവാസി കോളനിക്ക് സമീപം കഴിഞ്ഞരാത്രി മാവോയിസ്റ്റുകളെത്തി. രാത്രി അംഗന്‍വാടിക്ക് സമീപത്തെ വീടുകളിലെത്തിയ നാലംഗ സംഘം, മാവോയിസ്റ്റുകളാണെന്നും കോളനി പോലീസ് നിരീക്ഷണത്തിലായതിനാലാണ് വീടുകളിലെത്തിയതെന്നും പറഞ്ഞു. നാല് വീടുകളില്‍ നിന്ന് അരി ഉള്‍പ്പടെയുള്ളവ ശേഖരിച്ചാണ് മടങ്ങിയത്.

കേരളത്തില്‍ പലയിടത്തും മാവോയിസ്റ്റുകള്‍ കള്ളപ്പേരില്‍ താമസിക്കുന്നുണ്ട്. തൃശ്ശൂര്‍ ഒല്ലൂരിലെ വാടകവീട്ടില്‍ താമസിച്ച മുരുകന്‍ (43), ഭാര്യ സുമതി (39) എന്നിവരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാവോയിസ്റ്റുകള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കു പ്രവര്‍ത്തനം മാറ്റുന്നതായി കേന്ദ്ര ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഛത്തീസ്ഗഡിലായിരുന്നു മാവോയിസ്റ്റ് ഭീഷണി ശക്തമായിരുന്നത്. ഇതാണ് ഇപ്പോള്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു മാറിയിരിക്കുന്നതെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.