ചങ്ങനാശ്ശേരി: ക്രിസ്തുജ്യോതി ചാവറ ട്രോഫിക്കുവേണ്ടിയുള്ള 22-ാമത് അഖിലകേരള ഇന്റര്‍സ്ക്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റും, പ്ലാസിഡ് ഡെസെനിയല്‍ ട്രോഫിക്കുവേണ്ടിയുള്ള 19-ാമത് അഖിലകേരള ഇന്റര്‍സ്ക്കൂള്‍ ഹാന്‍ഡ്ബോള്‍ ടൂര്‍ണമെന്റും, ക്രിസ്തുജ്യോതി സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള 11-ാമത് അഖിലകേരള ഇന്റര്‍സ്ക്കൂള്‍ വോളീബോള്‍ ടൂര്‍ണമെന്റും ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍-പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടുകളില്‍ ഇന്ന് രാവിലെ 10ന് തുടങ്ങും.
ഫാ. പോള്‍ താമരശ്ശേരി സിഎംഐയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുന്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ്താരം ടിനുയോഹന്നാന്‍ ടൂര്‍ണമെന്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ടൂര്‍ണമെന്റുകളില്‍ കേരളത്തിലെ 52 പ്രമുഖടീമുകള്‍ പങ്കെടുക്കും. 21, 22 തീയതികളില്ഫൈനല് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: