സജന്‍കുമാര്‍, ശിവാനി കട്ടാരിയ എന്നിവര്‍ക്കൊപ്പം എസ്. പ്രദീപ്‌കുമാര്‍
ന്യൂദല്‍ഹി: കായിക മേഖലയിലെ പരിശീലകര്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി നീന്തല്‍ പരിശീലകന്‍ പ്രദീപ് കുമാര്‍, ക്രിക്കറ്റ് പരിശീലകന്‍ രാജ്‌കുമാര്‍, അത്‌ലറ്റ് പരിശീലകന്‍ എന്‍.രമേശ്, വനിത ഗുസ്തി ടീം മഹാവീര്‍ സിംഗ്, ജിംനാസ്റ്റിസ് പരിശീലകന്‍ ബിസ്‌വേശ്വര്‍ നന്ദി എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി.
ബോക്‌സര്‍ മേരി കോം അധ്യക്ഷയായ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. റിയോ ഒളിമ്ബിക്സില്‍ പങ്കെടുത്ത മലയാളി നീന്തല്‍താരം സജന്‍ പ്രകാശിന്റെയും വനിതാതാരം ശിവാനി കട്ടാരിയയുടെയും പരിശീലകനാണ് തിരുവനന്തപുരം പാലോട് നന്ദിയോട് തടത്തരികത്തുവീട്ടില്‍ പ്രദീപ് കുമാര്‍. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പരിശീലകനാണ് രാജ്കുമാര്‍.
വനിത അത്‌ലറ്റ് ദ്യുതി ചന്ദിന്റെ പരിശീലകനാണ് എന്‍.രമേശ്. വനിത ഗുസ്തി ടീം പരിശീലകനാണ് മഹാവീര്‍ സിംഗ്. റിയോ ഒളിമ്പിക്‌സില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കറുടെ പരിശീലകനാണ് ബിസ്‌വേശ്വര്‍ നന്ദി.
















