Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ കലാപമുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ നല്‍കിയത് 24 കോടി; പണമെത്തിയത് പത്ത് അക്കൗണ്ടുകള്‍ വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 01:53 am IST
in India

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് കലാപമഴിച്ചുവിടാന്‍ വന്‍തോതില്‍ പണമൊഴുക്കിയത് പാക്കിസ്ഥാന്‍. മൊത്തം 24 കോടി രൂപയാണ് പാക്കിസ്ഥാനില്‍ നിന്ന് വന്നതെന്ന് എന്‍ഐഎ കണ്ടെത്തി.

പ്രധാനമായും പത്ത് അക്കൗണ്ടുകളിലേക്കാണ് പണം വന്നത്. ഈ അക്കൗണ്ടുടമകള്‍ വലിയ സാമ്പത്തിക ശേഷിയുള്ളവരല്ല. പണം വന്നതും പോയതുമായ വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി.

ഭീകര സംഘടനകളും അനുകൂലികളും ഹവാല വഴി കടത്തിയ പണമുപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുകയാണ്. പണവും വിലപിടിപ്പുള്ള സാധനസാമഗ്രികളും നല്‍കി അവരെ വശത്താക്കിയാണ് കലാപത്തിന് മൂര്‍ച്ഛ കൂട്ടിയത്. തുടര്‍ന്ന് അവരുടെ മനംമാറ്റി അവരുടെ അക്കൗണ്ടുകള്‍ വഴി പണമെത്തിച്ച് ഭീകരപ്രവര്‍ത്തനത്തിന് വിതരണം ചെയ്യുകയായിരുന്നു. പണത്തിന്റെ ഒരു ശതമാനം കമ്മീഷനായി അക്കൗണ്ടില്‍ തന്നെയിടും. ബാക്കി പണം ഉടന്‍പിന്‍വലിക്കും.

ഇങ്ങനെ പണം വന്ന പല അക്കൗണ്ടുകളുടെയും ഉടമകള്‍ക്ക് പണം നല്‍കിയവരുമായി ഒരു ബന്ധവുമില്ലെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ആര്‍ബിഐ പിടിക്കാതിരിക്കാന്‍ വലിയ തുകകളെല്ലാം ഒരു ലക്ഷത്തില്‍ കൂടാത്ത ഗഡുക്കളായിട്ടാണ് നിക്ഷേപിച്ചത്. പത്തു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ മാത്രമേ നിരീക്ഷിക്കേണ്ടതുള്ളൂ.

പല പല അക്കൗണ്ടുകളില്‍ ചെറിയ തുകകള്‍ വന്നാല്‍ ആരും ശ്രദ്ധിക്കില്ല. ഗള്‍ഫില്‍ വ്യാപാരം നടത്തുന്ന കശ്മീരികളും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. വാനിയുടെ കൊലപാതകത്തിന്റെ മറവില്‍ അഴിച്ചുവിട്ട സംഘര്‍ഷം ഇനിയും പൂര്‍ണ്ണമായി ശമിച്ചിട്ടില്ല. 65 പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.

60 ഭീകരര്‍ നുഴഞ്ഞുകയറി

കശ്മീരിലെ സംഘര്‍ഷങ്ങളുടേയും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെയും മറവില്‍ 60 ഭീകരര്‍ പാക്കധിനിവേശ കശ്മീരില്‍ നിന്ന് നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. സായുധരായ ഭീകരര്‍ കശ്മീര്‍ താഴ്‌വരയില്‍ പലയിടങ്ങളിലും കടന്നുകയറിയിട്ടുണ്ട്.

ഇവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് സൂചന. ബുധനാഴ്ച പുലര്‍ച്ചെ ബാരാമുള്ളയില്‍ ഹിസ്ബുള്‍ ഭീകരരാണ് സൈനിക വാഹന വ്യൂഹം ആക്രമിച്ചത്. ഇതില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളും രണ്ടു സൈനികരും വീരമൃത്യു വരിച്ചിരുന്നു. സംഘര്‍ഷം കാരണം ഒരിടത്തും കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. തങ്ങളുടെ കമാന്‍ഡര്‍ സെയ്ഫുള്ളയുടെ ഉത്തരവു പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

കശ്മീരിലേക്ക് പാക്കധിനിവേശ കശ്മീരില്‍ നിന്ന് കയറിയ 60 ഭീകരരില്‍ അഞ്ചു പേരെ ചൊവ്വാഴ്ച തന്നെ കൊല്ലാന്‍ സാധിച്ചതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏതാനും ഏറ്റുമുട്ടലുകളിലായി ഏതാനും ഭീകരരെക്കൂടി കൊല്ലാനായി. എങ്കിലും ഭീതി സൃഷ്ടിച്ച് അവര്‍ ഒളിവിലുണ്ട്. അദ്ദേഹം പറഞ്ഞു.

ഹിസ്ബുള്‍ കശ്മീരില്‍ നിന്ന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്തു തുടങ്ങിയിട്ടുമുണ്ട്. ഇതേത്തുടര്‍ന്ന് ശ്രീനഗറില്‍ രാത്രിയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

Main Article

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

പുതിയ വാര്‍ത്തകള്‍

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.