ചെന്നൈ : തമിഴ്നാട്ടില്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്ക്ക് പുറത്തിറങ്ങി പ്രതിഷേധിച്ചു. നിയമസഭയില്‍ ബഹളം വെച്ചതിന് 80 ഡിഎംകെ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് സമരം ചെയ്തത്. ഡിഎംകെ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിനാല്‍ നിയമസഭയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അനുവദിച്ചിരുന്നില്ല.
എന്നാല്‍ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമേ സ്പീക്കറിനു സാധിക്കൂ. എംഎല്‍എ പദവി ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ഡിഎംകെ നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തേനരസു അറിയിച്ചു.
നിയമസഭയ്ക്കു പുറത്തിരുന്ന സമരം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അസംബ്ലി കോംപ്ലക്സില്‍ ഡിഎംകെയ്ക്കുവേണ്ടി അനുവദിച്ചിട്ടുള്ള ഹോളില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനെ തുടര്‍ന്നാണ് പുറത്തിറങ്ങി സമരം ചെയ്തതെന്നും ഡിഎംകെ എംഎല്‍എ അറിയിച്ചു. അതിനിടെ ഡിഎംകെയുടെ പങ്കാളിത്തമുണ്ടായില്ലെങ്കിലും നിയമസഭ പ്രവര്‍ത്തനങ്ങളും ചോദ്യോത്തര വേളയും സുഗമമായി നടന്നതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിനു മുന്‍പു സ്റ്റാലിന് സംസ്ഥാനത്തുടനീളം നടത്തിയ ‘നമുക്കു നാമേ’ പ്രചാരണത്തെ കളിയാക്കി തിരുപ്പൂരില്‍ നിന്നുള്ള അണ്ണാ ഡിഎംകെ എംഎല്‍എ ഗുണശേഖരന് നടത്തിയ പരാമര്‍ശങ്ങളാണു ബഹളത്തിലെത്തിച്ചത്. പിന്നീട് ഡിഎംകെയുടെ മുഴുവന്‍ എംഎല്‍എമാരെയും സഭയില്‍നിന്നു പുറത്താക്കാന്‍ സുരക്ഷാ ജീവനക്കാര്‍ക്കു സ്പീക്കര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
പുറത്തുപോകാന്‍ തയാറാകാതെ സീറ്റിലിരുന്നപ്പോഴാണു സ്റ്റാലിനെ ഗാര്‍ഡുകള്‍ പൊക്കിയെടുത്താണ് പുറതെത്തിച്ചത്. അതിനിടെ മന്ത്രി ഒ. പനീര്‍സെല്‍വം ഡിഎംകെ എംഎല്‍എമാരെ ഒരാഴ്ചത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിന് അംഗീകാരം നല്‍കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ ചേംബറിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി ജയലളിത സഭാനടപടികളില്‍ പങ്കെടുത്തിരുന്നില്ല.
















