വഡോദര: യാത്രക്കാർക്ക് മികവുറ്റ സുഖ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടി ഭാരത റെയിൽവെ നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചു. റെയിൽവെ മന്ത്രി സുരേഷ് പ്രഭുവാണ് പുതിയ ട്രെയിനുകളുടെ വിവരങ്ങൾ അറിയിച്ചത്.
അന്ത്യോദയ, ഹംസഫര്‍, തേജസ്, ഉദയ് എന്നീ പേരുകളിലാണ് ട്രെയിനുകള്‍ പുറത്തിറങ്ങുക. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കായി അന്ത്യോദയ എക്സ്പ്രസ് ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലായിരിക്കും അന്ത്യോജന ട്രെയിന്‍ സര്‍വീസ് നടത്തുക. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയ പ്രകാരമാണ് അന്ത്യോദയ ട്രെയിൻ സർവ്വീസ് നടപ്പിലാക്കാൻ സാധിച്ചതെന്ന് മന്ത്രി അറിയിച്ചു.
ഭാരതത്തിന്റെ റെയിൽവെയ്ക്ക് കരുത്ത് പകരാനായിട്ടാണ് ഇത്തരത്തിലുള്ള നാല് ട്രെയിനുകൾ ആവിഷ്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഭാരത റെയിൽവെയുമായി സഹകരിച്ച് അവരവരുടെ സംസ്ഥാനങ്ങളിൽ വികസന പദ്ധതികളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: